Nivya 
Kerala

ഫെയ്‌സ്‌ക്രീം മാറ്റിവെച്ചതിന് അമ്മയെ കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ല് ഒടിച്ചു; മകള്‍ അറസ്റ്റില്‍

കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് സരസുവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫെയ്‌സ് ക്രീം മാറ്റിവച്ചതിനു അമ്മയെ കമ്പിപ്പാര കൊണ്ട് മര്‍ദ്ദിച്ച മകള്‍ പിടിയില്‍. കുമ്പളം പനങ്ങാട് തിട്ടയില്‍ നിവ്യ (30 ) നെ വയനാട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകളുടെ മര്‍ദ്ദനത്തില്‍ അമ്മ സരസു (70) വിന്റെ വാരിയെല്ല് ഒടിഞ്ഞിരുന്നു. സരസു ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ സരസുവിന്റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് വയോധികയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഫെയ്‌സ് ക്രീം മാറ്റിവെച്ചത് ചോദ്യം ചെയ്ത് നിവ്യ, സരസുവിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് കമ്പിപ്പാര കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നിവ്യ ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും കഞ്ചാവു കേസിലും പ്രതിയാണ്. അമ്മയുമായി മുമ്പും വഴക്കുണ്ടാക്കാറുണ്ട്. കമ്പിപ്പാര കൊണ്ടുള്ള മർദ്ദനത്തിൽ പൊലീസ് കേസെടുത്തെന്ന് അറിഞ്ഞതോടെ നിവ്യ ഒളിവിൽ പോയി. വയനാട് മാനന്തവാടിയിൽ നിന്നാണ് പനങ്ങാട് പൊലീസ് നിവ്യയെ കസ്റ്റഡിയിലെടുത്തത്.

Kerala News: Daughter arrested for beating mother with an iron rod for putting away face cream.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് മുസ്ലീം ലീഗിനെക്കാള്‍ വലിയ വര്‍ഗീയപാര്‍ട്ടി; മാവോയിസ്റ്റുകളെക്കാള്‍ വലിയ കമ്യൂണിസ്റ്റുകാര്‍'

'എന്റെ ഈ ചിന്ത തെറ്റാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു'; 'മങ്കാത്ത' റീ റിലീസിൽ സംവിധായകൻ വെങ്കട്ട് പ്രഭു

'ആ വാര്‍ത്ത കണ്ട് ശബ്ദിക്കാനാകാതെ ഞാന്‍ നിന്നു'; പത്മരാജന്റെ ഓര്‍മയില്‍ വികാരഭരിതനായി വേണുഗോപാല്‍

'രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തു, തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടി എടുത്തില്ല'; ആരോപണവുമായി സിപിഎം നേതാവ്

മധുരക്കൊതി ഇല്ലാതാക്കാൻ 'ചക്കരക്കൊല്ലി'; അറിയാം ആരോ​ഗ്യ​ഗുണങ്ങൾ

SCROLL FOR NEXT