ബിരിയാണിയില്‍ ഉറക്കഗുളിക കലര്‍ത്തി, ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്നു; യുവതിയും കാമുകനും അറസ്റ്റില്‍

സ്വാഭാവിക മരണമെന്ന് കരുതിയ സംഭവത്തില്‍, ഫോറന്‍സിക് പരിശോധനയില്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയതോടെയാണ് പ്രതികള്‍ പിടിയിലായത്.
Andhra Woman Fed Husband Biryani, Then Smothered Him With Lover's Help
ശിവനാഗരാജു- ലക്ഷ്മി മാധുരി
Updated on
1 min read

ഹൈദരബാദ്: ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ഭര്‍ത്താവിനെ ബിരിയാണിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി മയക്കിയ ശേഷം കാമുകനൊപ്പം ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഗുണ്ടൂരിലെ ചിലുവുരു ഗ്രാമത്തിലാണ് സംഭവം. സ്വാഭാവിക മരണമെന്ന് കരുതിയ സംഭവത്തില്‍, ഫോറന്‍സിക് പരിശോധനയില്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയതോടെയാണ് പ്രതികള്‍ പിടിയിലായത്. ലോകം ശിവനാഗരാജു എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ലക്ഷ്മി മാധുരി, കാമുകന്‍ ഗോപി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Andhra Woman Fed Husband Biryani, Then Smothered Him With Lover's Help
വിജയുടെ ടിവികെയ്ക്ക് വിസില്‍ ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാധുരിയും ഗോപിയും തമ്മില്‍ ദീര്‍ഘകാലമായി വിവാഹേതര ബന്ധത്തിലായിരുന്നു. സംഭവദിവസം മാധുരി ബിരിയാണിയില്‍ ഉറക്കഗുളികകള്‍ പൊടിച്ചു ചേര്‍ത്ത് ഭര്‍ത്താവിന് നല്‍കി. ഭക്ഷണം കഴിച്ച ശിവനാഗരാജു ഗാഢനിദ്രയിലേക്ക് പോയതോടെ മാധുരി കാമുകനായ ഗോപിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ശിവനാഗരാജുവിന്റെ മുഖത്ത് തലയണ അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Andhra Woman Fed Husband Biryani, Then Smothered Him With Lover's Help
സിഖ് വിരുദ്ധ കലാപം: ജനക്പുരി കേസില്‍ മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാര്‍ കുറ്റവിമുക്തന്‍, നീതി നടപ്പായില്ലെന്ന് ഇരകളുടെ ബന്ധുക്കള്‍

കൊലപാതകത്തിന് ശേഷം ഭര്‍ത്താവിന് ഹൃദയാഘാതം സംഭവിച്ചതായി അയല്‍ക്കാരെയും ബന്ധുക്കളെയും വിവരമറിയിക്കുകയും മരണം സംഭവിക്കുകയുമായിരുന്നെന്ന് പറയുകയും ചെയ്തു. ശിവനാഗരാജുവിന്റെ ശരീരത്തിലെ പരിക്കുകളും രക്തക്കറകളും കണ്ടതിനെത്തുടര്‍ന്ന് സംശയം തോന്നിയ ബന്ധുക്കളും സുഹൃത്തുക്കളും മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സ്വാഭാവിക മരണമല്ലെന്നും, ശ്വാസം മുട്ടിച്ചതും നെഞ്ചിലെ പരിക്കുകളുമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പിന്നാലെ മാധുരിയെയും ഗോപിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. താനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഗോപിയെ വിളിച്ചുവരുത്തുകയുമായിരുന്നെന്ന് യുവതി പൊലിസിനോട് പറഞ്ഞു.

കൊലപാതകത്തിന് ശേഷം രാത്രി മുഴുവന്‍ മാധുരി ഭര്‍ത്താവിന്റെ മൃതദേഹത്തിന് സമീപമിരുന്ന് അശ്ലീല വീഡിയോകള്‍ കണ്ടിരുന്നതായി ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം എസ്പി നിഷേധിച്ചു. കൊല്ലപ്പെട്ട ശിവനാഗരാജുവാണ് ഭാര്യയുടെ മൊബൈല്‍ ഫോണില്‍ ഇത്തരം വീഡിയോകള്‍ സ്ഥിരമായി കണ്ടിരുന്നതെന്നും, ഇതിനെച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

Summary

Andhra woman fed husband Biryani, Then Smothered him with lover's help.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com