ഇ പി ജയരാജൻ മാധ്യമങ്ങളോട് സ്ക്രീൻഷോട്ട്
Kerala

പ്രസാധകര്‍ പാലിക്കണ്ട മര്യാദ ഡിസി ബുക്‌സ് പാലിച്ചില്ല, പിന്നില്‍ ആസൂത്രിത നീക്കം: ഇ പി ജയരാജന്‍

ആത്മകഥാ രചന വിവാദത്തില്‍ പ്രസാധകര്‍ പാലിക്കണ്ട മര്യാദ ഡിസി ബുക്‌സ് പാലിച്ചില്ലെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ആത്മകഥാ രചന വിവാദത്തില്‍ പ്രസാധകര്‍ പാലിക്കണ്ട മര്യാദ ഡിസി ബുക്‌സ് പാലിച്ചില്ലെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. പ്രസാധന കരാര്‍ ആര്‍ക്കും നല്‍കിയിരുന്നില്ല. എഴുതിക്കൊണ്ടിരിക്കെ ഡിസി പ്രസാധനം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ദിനത്തില്‍ വന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത നീക്കമെന്നും ഇ പി ജയരാജന്‍ ആരോപിച്ചു. പാര്‍ട്ടിക്കുള്ളിലും പുറത്തും തന്നെ ആക്രമിക്കുകയാണ് ലക്ഷ്യം. തനിക്ക് നേരെയുള്ള ആക്രമണം പാര്‍ട്ടിയെ ലക്ഷ്യം വച്ചെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഞാന്‍ ഒരു കരാറും ഒരാളെയും ഏല്‍പ്പിച്ചിട്ടില്ല. ഒരു കോപ്പിയും ഒരാള്‍ക്കും കൊടുത്തിട്ടുമില്ല. സാധാരണയായി പ്രസാധകര്‍ ഒരുപാട് നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഈ നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല. ഞാന്‍ എഴുതി കൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസി ബുക്‌സിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്നില്ലേ? എങ്ങനെയാണ് വന്നത്? ഞാന്‍ അറിയാതെ ബോധപൂര്‍വ്വമായ നടപടിയല്ലേ? പിഡിഎഫ് ഫോര്‍മാറ്റില്‍ അല്ലേ വാട്‌സ്ആപ്പില്‍ കൊടുത്തത്. സാധാരണഗതിയില്‍ പ്രസാധകര്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. പ്രചരണം വാട്‌സ്ആപ്പിലൂടെ വന്നുകഴിഞ്ഞാല്‍ പിന്നെ അതിന്റെ കോപ്പികളുടെ വില്‍പ്പന കുറഞ്ഞുവരില്ലേ? ബിസിനസ് സ്ഥാപനങ്ങള്‍, പ്രസാധക സ്ഥാപനങ്ങള്‍ ഇങ്ങനെ നടപടി സ്വീകരിക്കുമോ? തികച്ചും ആസൂത്രിതമാണ്. തെരഞ്ഞെടുപ്പ് ദിവസമാണ് രാവിലെ തന്നെ വാര്‍ത്തകള്‍ വരുന്നത്. ഈ വാര്‍ത്ത വന്നതിന്റെ പിന്നില്‍ ആസൂത്രിതമായ നീക്കമുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് ജാവദേക്കറെ കണ്ട് ഗൂഢാലോചന നടത്തി എന്നായിരുന്നു വാര്‍ത്ത. 2023 ആദ്യമാണ് ജാവദേക്കറെ കണ്ടത്. ജാവദേക്കര്‍ പോകുന്ന വഴി പരിചയപ്പെടാന്‍ ഞാനുള്ള സ്ഥലത്ത് വരികയായിരുന്നു.അഞ്ചുമിനിറ്റ് കൊണ്ട് പിരിഞ്ഞു. കണ്ടത് സത്യമാണ്. ഇക്കാര്യത്തില്‍ കള്ളം പറയാന്‍ പറ്റുമോ?ആ തെരഞ്ഞെടുപ്പിനെ അലങ്കോലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് എതിരായി ഫലം ഉണ്ടാക്കി എന്നെ പാര്‍ട്ടിക്ക് അകത്തും പുറത്തും പൊതുസമൂഹത്തിലും ആക്രമിക്കുകയായിരുന്നു ലക്ഷ്യം.'- ഇ പി ജയരാജന്‍ ആരോപിച്ചു.

'പ്രസിദ്ധീകരിക്കുന്നതിന് ഡിസി ബുക്‌സ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഞാന്‍ പറഞ്ഞു പൂര്‍ത്തിയായിട്ടില്ല എന്ന്. പൂര്‍ത്തിയാകുമ്പോള്‍ ആലോചിച്ച് ചെയ്യാം എന്നും പറഞ്ഞു. മാതൃഭൂമിക്കാരും സമീപിച്ചിരുന്നു. അവരോടു സമാനമായ രീതിയിലാണ് പ്രതികരിച്ചത്. എന്തടിസ്ഥാനത്തിലാണ് ഇല്ലാത്ത കഥകള്‍ ചേര്‍ത്ത് തെരഞ്ഞടുപ്പ് ദിവസം വാര്‍ത്ത നല്‍കിയത്. ആസൂത്രിത നീക്കമാണ്.തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുക. അതുവഴി പാര്‍ട്ടിയെ പരാജയപ്പെടുത്തുക. പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ പാര്‍ട്ടി നേതൃത്വത്തെ ആക്രമിക്കുക. എത്രനാളായി ഇത് തുടങ്ങിയിട്ട്. പാര്‍ട്ടി ഘടകത്തിന്റെ അനുവാദം വാങ്ങാതെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിയില്ല'- ഇ പി ജയരാജന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 27 lottery result

SCROLL FOR NEXT