consumer fed-fredi 
Kerala

'പകല്‍ കണ്‍സ്യൂമര്‍ ഫെഡില്‍, രാത്രി മദ്യശാലയില്‍'; ഡിസിസി അംഗത്തിന് ഇരട്ട ജോലിയും ശമ്പളവും, വിചിത്ര ഉത്തരവ്

വിചിത്രമായ ഉത്തരവ് വിവാദത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡിലെ ഭരണാനുകൂല സംഘടനാ നേതാവിനായി വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത് വിവാദത്തില്‍. ഡിസിസി അംഗവും കണ്‍സ്യൂമര്‍ ഫെഡ് അസിസ്റ്റന്റ് ജനറല്‍ മാനേജറുമായ ജെ ഫ്രെഡിക്കാണ് ഒരേ സമയം രണ്ട് സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. പകല്‍ കണ്‍സ്യൂമര്‍ഫെഡില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജറായും 5 മണി മുതല്‍ 9 മണി വരെ ബീവറേജസ് ഔട്ട്‌ലെറ്റിലും ഈ ഉത്തരവ് വഴി ജോലി ചെയ്യാന്‍ ഇദ്ദേഹത്തിന് സാധിക്കും.

മാനേജര്‍ പദവിയില്‍ നിന്ന് ലഭിക്കുന്ന വലിയ ശമ്പളത്തോടൊപ്പം ബീവറേജസില്‍ നിന്ന് ദിനം പ്രതി 425 രൂപയുമാണ് ഇയാള്‍ക്ക് ലഭിക്കുക. കണ്‍സ്യൂമര്‍ ഫെഡ് എംഡിയാണ് എല്ലാ ചട്ടവും കാറ്റില്‍ പറത്തിക്കൊണ്ട് ഈ ഉത്തരവിറക്കിയത്. കോണ്‍ഗ്രസിന്റേതായി രണ്ട് യൂണിയനുകളാണ് കണ്‍സ്യൂമര്‍ഫെഡില്‍ ഉള്ളത്. നെയ്യാറ്റിന്‍കര സനലിന്റെയും ചന്ദ്രശേഖരന്റെയും നേതൃത്വത്തിലുള്ളത്. ഇതില്‍ സനലിന്റെ നേതൃത്വത്തിലുള്ള യൂണിയന്റെ വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറിയാണ് ഫ്രെഡി.

തിരുവനന്തപുരം സ്റ്റാച്യൂവില്‍ കണ്‍സ്യൂമര്‍ ഫെഡിന് മദ്യശാല ഉണ്ട്. തിരക്കുള്ള ഔട്ട്‌ലെറ്റില്‍ ഒരു ജീവനക്കാന്റെ കുറവുണ്ടെന്ന് മദ്യശാലയുടെ ചുമതലയുള്ള ജീവനക്കാരന്‍ എംഡിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫ്രെഡിക്ക് ഇരട്ട ജോലി നല്‍കാന്‍ തീരുമാനമായത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയൊക്കെ ജോലി ഇല്ലാത്തൊരാളെ ദിവസ വേതനത്തിന് നിയമിക്കാവുന്നിടത്താണ് യൂണിയന്റെ സ്വാധീനത്താല്‍ ഡിസിസി അംഗത്തെ നിയമിച്ചിരിക്കുന്നത്. എന്തായാലും സംഭവം വിവാദമാവുകയും കണ്‍സ്യൂമര്‍ ഫെഡിന് ചീത്തപ്പേരാവുകയും ചെയ്തിട്ടുണ്ട്.

DCC member gets dual jobs and salaries; bizarre order sparks controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പദവി മോഹിച്ചല്ല വന്നത്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുറിവേല്‍പ്പിച്ചതില്‍ ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പ്'; കുറിപ്പുമായി പത്മജ

490 കിലോമീറ്റര്‍ റേഞ്ച്, ഹ്യുണ്ടായി നെയ്‌റ അവതരിപ്പിച്ചു; ഇന്ത്യന്‍ ലോഞ്ച് അടുത്ത വര്‍ഷം

ചേന അരിയുമ്പോൾ കൈകളിൽ ചൊറിച്ചിൽ ഉണ്ടാകാറുണ്ടോ? ഒഴിവാക്കാൻ ഇങ്ങനൊന്ന് പരീക്ഷിച്ചു നോക്കൂ

വീണ്ടും അവസരം... Mg University-യിൽ 23 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

'മുഖ്യമന്ത്രിയുടെ നാട്ടുകാരനാണെന്ന് പറഞ്ഞപ്പോഴാണ് മുഖത്തടിച്ചത്'; ശബരിമല തീര്‍ഥാടകരുമായി എത്തിയ ഡ്രൈവറെ മര്‍ദിച്ച എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍