സുജിത്തിന് സ്വര്‍ണമാല സമ്മാനിക്കുന്ന ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ  
Kerala

'പോരാട്ടത്തിന് വിവാഹ സമ്മാനം'; സുജിത്തിന് കഴുത്തിലെ സ്വര്‍ണമാല ഊരി നല്‍കി ഡിസിസി പ്രസിഡന്റ്

ഈമാസം 15-ന് വിവാഹിതനാകുന്ന സുജിത്തിന് തന്റെ കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്‍ സ്വര്‍ണമാലയാണ് സമ്മാനമായി നല്‍കിയത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കുന്നംകുളത്ത് പൊലീസ് മര്‍ദനത്തിനിരയായ ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വിഎസ്. സുജിത്തിന് വിവാഹ സമ്മാനമായി സ്വര്‍ണമാല ഊരിനല്‍കി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ഈമാസം 15-ന് വിവാഹിതനാകുന്ന സുജിത്തിന് തന്റെ കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്‍ സ്വര്‍ണമാലയാണ് സമ്മാനമായി നല്‍കിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നു. സുജിത്തിനെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കുന്നംകുളം പൊലീസ് സ്റ്റേഷന് മുന്നില്‍ നടന്ന പ്രതിഷേധത്തിലായിരുന്നു സമ്മാനം നല്‍കിയത്.

പ്രസംഗത്തിനിടെ കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ വിവാഹക്കാര്യം സൂചിപ്പിച്ചപ്പോള്‍ ജോസഫ് ടാജറ്റ് എഴുന്നേറ്റ് വേദിയില്‍ ഉണ്ടായിരുന്ന സുജിത്തിന് മാല കഴുത്തിലിട്ടു നല്‍കുകയായിരുന്നു. കഴിഞ്ഞദിവസം വീട്ടിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സുജിത്തിന് സ്വര്‍ണമോതിരം സമ്മാനമായി നല്‍കിയിരുന്നു. നിയമപോരാട്ടത്തില്‍ സുജിത്തിനൊപ്പം നിന്ന വര്‍ഗീസ് ചൊവ്വന്നൂരിന് ഡിസിസി എക്സിക്യുട്ടീവ് സ്ഥാനംകൂടി നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യോഗത്തില്‍ നടത്തി.

2023 ഏപ്രില്‍ അഞ്ചിന് രാത്രിയാണ് സുജിത്ത് കുന്നംകുളം സ്റ്റേഷനില്‍ അതിക്രൂരമായ മര്‍ദനം നേരിട്ടത്. ഇതേത്തുടര്‍ന്ന് സുജിത്തിന് കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടു. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയില്‍ അന്നുമുതല്‍ സുജിത്ത് നടത്തിയ പോരാട്ടമാണ് ദൃശ്യങ്ങള്‍ ലഭ്യമാകുന്നതിനും പൊലീസുകാരുടെ സസ്പെന്‍ഷനും വഴിവെച്ചത്. സുജിത്തിനെ മര്‍ദിച്ച എസ്ഐ നുഹ്മാന്‍ (വിയ്യൂര്‍ സ്റ്റേഷന്‍), സീനിയര്‍ സിപിഒ ശശിധരന്‍ (തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ്), സിപിഒമാരായ സജീവന്‍ (തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ്), സന്ദീപ് (മണ്ണുത്തി) എന്നിവരെയാണ് ഐജി സസ്പെന്‍ഡ് ചെയ്തത്.

The DCC president joseph tajet presented a gold chain to Sujith as a wedding gift. Sujith had recently been a victim of police brutality.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

രാവിലെ എഴുന്നേൽക്കുമ്പോൾ കൈവിരലുകളിൽ വീക്കം; ഉയർന്ന യൂറിക് ആസിഡ് അളവ് എങ്ങനെ തിരിച്ചറിയാം, ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

അപമാനഭാരം; നിതീഷ് കുമാര്‍ നിഖാബ് താഴ്ത്തിയ ഡോക്ടര്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നു

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

'വേറൊരു താരവും ആ വേഷം ചെയ്യാന്‍ തയ്യാറാകില്ല, കളങ്കാവല്‍ കണ്ട് ഞെട്ടി'; റൗണ്ട് ടേബിളില്‍ വീണ്ടും ചര്‍ച്ചയായി മമ്മൂട്ടി

SCROLL FOR NEXT