DCC President Joseph Tajet ഫയൽ
Kerala

'രാജിവയ്ക്കാന്‍ പത്തു ദിവസം, ഇല്ലെങ്കില്‍ അയോഗ്യത; മറ്റത്തൂരില്‍ കൂറുമാറിയവര്‍ക്ക് മുന്നറിയിപ്പുമായി ഡിസിസി

പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ച്, തെറ്റു തിരുത്തി ജനങ്ങളോട് മാപ്പു പറയണമെന്ന് ജോസഫ് ടാജറ്റ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  മറ്റത്തൂര്‍ പഞ്ചായത്തിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കണമെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. 10 ദിവസത്തിനുള്ളില്‍ രാജിവെക്കണം. 10 ദിവസം എന്നത് കൂറുമാറിയവര്‍ക്ക് ചിന്തിക്കാനുള്ള സമയമാണ്. തെറ്റു തിരുത്തി പിന്മാറിയില്ലെങ്കില്‍, പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായി അയോഗ്യത നടപടികളുമായി മുന്നോട്ടു പോകുമെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി.

പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ച്, തെറ്റു തിരുത്തി ജനങ്ങളോട് മാപ്പു പറയണം. അങ്ങനെ ചെയ്താല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ എടുത്ത നടപടി ഡിസിസി പുനഃപരിശോധിക്കും. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം, മതേതര ജനാധിപത്യ സംവിധാനം നാട്ടില്‍ പുലരണം എന്നാണ്. ഇവര്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിക്ക് ബിജെപി വോട്ടു ചെയ്തു എന്നു മനസ്സിലായപ്പോള്‍ തന്നെ രാജിവെക്കണമായിരുന്നു.

അതാണ് പാര്‍ട്ടി അവരോട് ആവശ്യപ്പെട്ടത്. അങ്ങനെ രാജി വെക്കാതിരുന്നതു കൊണ്ടാണ് നടപടിയെടുത്തത്. പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചില്ലെങ്കില്‍ അയോഗ്യരാക്കാനുള്ള നടപടിയുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്നും ഡിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ക്ക് ഡിസിസിയില്‍ നിന്നും വിപ്പ് ലഭിച്ചിട്ടില്ലെന്നും, കൂറുമാറിയിട്ടില്ലെന്നുമാണ് കോണ്‍ഗ്രസ് നടപടിയെടുത്തവര്‍ പറയുന്നത്.

ഡിസിസി നേതൃത്വത്തിനെ പഴിച്ച് തടിയൂരാനാണ് കൂട്ടത്തോടെ മറുകണ്ടം ചാടിയ കോൺഗ്രസ് അംഗങ്ങളുടെ ശ്രമം. കോൺഗ്രസ് വിമതനെ കൂട്ടുപിടിച്ച് ഇടതുമുന്നണി അധികാരത്തിലെത്താന്‍ നടത്തിയ നീക്കത്തെ പ്രതിരോധിക്കാനായാണ് ബിജെപി പിന്തുണ സ്വീകരിച്ചതെന്നാണ് ഇവരുടെ വാദം. മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ എട്ടുപേരാണ് വിജയിച്ചത്. കോണ്‍ഗ്രസ് വിമതരായി മത്സരിച്ച രണ്ടുപേരും വിജയിച്ചു. എൽഡിഎഫിന് 10 സീറ്റും ബിജെപിക്ക് നാലു സീറ്റും ലഭിച്ചു. കോൺ​ഗ്രസ് വിമതനായ ഔസേഫിനെ സിപിഎം വലയിലാക്കിയതോടെയാണ് നാടകീയ നീക്കങ്ങളുണ്ടായത്.

Thrissur DCC President Joseph Tajet demands the resignation of the president and vice president of Mattathur Panchayath.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

'ഇങ്ങനെ വ്യാഖ്യാനിച്ചാല്‍ എംഎല്‍എ പൊതുസേവകനല്ല'; ഉന്നാവോ കേസില്‍ ഹൈക്കോടതിക്ക് വിമര്‍ശനം

ബിഎസ്എന്‍എല്‍ 3 ജി സേവനം അവസാനിപ്പിക്കുന്നു, 7 കോടിപ്പേര്‍ക്ക് പുതിയ സിം

ഡ്രൈവര്‍ക്ക് മാത്രമല്ല, ആഹാരം വച്ചു വിളമ്പിയ അരുണയ്ക്കും ശ്രീനിവാസന്‍ വീടു നല്‍കി; ചുറ്റുമുള്ളവരെ ചേര്‍ത്തുപിടിച്ച പ്രതിഭ; വൈറലായി കുറിപ്പ്

'ഡി മണിക്ക് പോറ്റി കൈമാറിയത് സ്വര്‍ണ ഉരുപ്പടികള്‍, വിഗ്രഹങ്ങളല്ല'; വ്യവസായിയുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്

SCROLL FOR NEXT