പൊലീസ് പ്രദേശത്ത് പരിശോധന നടത്തുന്നു 
Kerala

ചുരത്തില്‍ യുവതിയടെ മൃതദേഹം കണ്ടെത്തിയ കേസ്; കൊല്ലപ്പെട്ടത് കണ്ണവം സ്വദേശിനി?; അന്വേഷണം

പ്രദേശത്ത് നിന്ന് കാണാതായ യുവതിയുടെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:  കര്‍ണാടക മാക്കൂട്ടം ചുരത്തില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂര്‍ കണ്ണവത്ത് നിന്ന് കാണാതായ യുവതിയുടേതെന്ന് സംശയം. കാണാതായ യുവതിയുടെ അമ്മയുടെ ഡിഎന്‍എ സാമ്പിളും തിരിച്ചറിയില്‍ രേഖകളും പൊലീസ് പരിശോധിച്ചു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് അടുത്ത പ്രദേശമാണ് കണ്ണവമെന്നതാണ് സംശയത്തിന് കാരണം. പ്രദേശത്ത് നിന്ന് കാണാതായ യുവതിയുടെ വീട്ടിലെത്തി വിരാജ് പേട്ട സിഐയുടെ നേതൃത്വത്തിലുള്ള
പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. ആശുപത്രിയിലെത്തി യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ കണ്ടിരുന്നെങ്കിലും സ്ഥീരീകരിക്കാനായിരുന്നില്ല. പൂര്‍ണമായി അഴുകിയ നിലയിലായിരുന്നു മൃതദേഹം.

യുവതികളെ കാണാതാ മറ്റുകേസുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ ദിവസത്തിന് മുന്‍പും പിന്‍പുമുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മരിച്ച യുവതിക്ക് 25നും 30നും ഇടയില്‍ പ്രായമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT