പ്രതീകാത്മക ചിത്രം 
Kerala

മലപ്പുറത്ത് തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം

വീടിന് സമീപത്തെ മാലിന്യക്കുഴിക്കടുത്ത് തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാര്‍ പറഞ്ഞു. 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തിരൂര്‍ ചീനക്കലില്‍ നവജാതശിശുവിനെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാരാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കല്‍പ്പാകംഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ പറമ്പില്‍ നിന്ന് കാക്കകള്‍ നിര്‍ത്താതെ ശബ്ദം വച്ചപ്പോഴാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് നോക്കിയപ്പോള്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടുകാര്‍ വിവരം പഞ്ചായത്ത്് മെമ്പറെ അറിയിക്കുകയും പിന്നീട് പൊലീസില്‍ അറിയിക്കുകയുമായിരുന്നു. 

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ പ്രസവിച്ച ഉടനെ തന്നെ ഉപേക്ഷിച്ചതാണെന്നാണ് സംശയം. വീടിന് സമീപത്തെ മാലിന്യക്കുഴിക്കടുത്ത് തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാര്‍ പറഞ്ഞു. 

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.  സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഡിവൈഎസ്പി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT