dead body of newborn baby 
Kerala

പെരുമ്പാവൂരിൽ, മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം

പൊക്കിൾക്കൊടി വേർപെടാത്ത നിലയിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പെരുമ്പാവൂർ കാഞ്ഞിരക്കാടാണ് നവജാത ശിശുവിന്റെ മൃത​ദേഹം കണ്ടെത്തിയത്. ഇതര സംസ്ഥാനക്കാർ കൂട്ടത്തോടെ താമസിക്കുന്ന വീടുകളുടെ മുറ്റത്തിനടുത്താണ് മൃതദേഹം കിടന്നത്. പൊക്കിൾക്കൊടി വേർപെടാത്ത നിലയിലുള്ള പെൺകുഞ്ഞിന്റേതാണ് മൃതദേഹം.

കൊൽക്കത്ത സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണെന്ന നി​ഗമനമാണ് പൊലീസിന്. ദമ്പതികൾ വീട്ടിലില്ല. വീട് പൂട്ടിക്കിടക്കുന്നു. എന്നാൽ ഇവരുടെ രണ്ട് കുട്ടികൾ ഇവിടെത്തന്നെയുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

dead body of newborn baby: The body of a newborn baby was found in Kanjirakkad, Perumbavoor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലാംദിവസവും ശരണ്യ കാണാമറയത്ത്, അഞ്ച് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; ശുഭവാര്‍ത്ത പ്രതീക്ഷിച്ച് ബന്ധുക്കള്‍

വീണ്ടും ഹിറ്റടിയ്ക്കാന്‍ യുവനിര; അരങ്ങില്‍ അര്‍ജുന്‍ അശോകനും ബാലുവും; 'മെല്‍കൗ പോണ്ടിച്ചേരി' വരുന്നു

5000 രൂപ കൈയില്‍ ഉണ്ടോ?, 7.25 ലക്ഷം രൂപ കിട്ടും!; ഇതാ വ്യത്യസ്തമായ പോസ്റ്റ് ഓഫീസ് സ്‌കീം

ഹോളിവുഡ് ലെവൽ പടം എന്ന് റോജിൻ പറഞ്ഞപ്പോൾ ഞാൻ സംശയിച്ചു, ദൈവാനു​ഗ്രഹം കൊണ്ട് എനിക്ക് കിട്ടിയതാണ് കത്തനാർ

അടുക്കളയിലെ ഈ രണ്ട് ഐറ്റം മതി, ചർമ്മത്തിന്റെ പല പ്രശ്നങ്ങളോടും ബൈ പറയാം

SCROLL FOR NEXT