ടേബിൾ ഫാനും ഫ്ലാസ്കും കൊണ്ട് മർദ്ദിച്ചു; അച്ഛനോട് മകന്റെ ക്രൂരത; മുതിർന്ന സിപിഎം നേതാവിന് ​ഗുരുതര പരിക്ക് (വിഡിയോ)

കസ്റ്റഡിയിലെടുത്ത് രാജാക്കാട് പൊലീസ്
Son brutally beats father
Son brutally beats father
Updated on
1 min read

തൊടുപുഴ: ഇടുക്കിയിൽ മുതിർന്ന സിപിഎം നേതാവിനെ മകൻ ക്രൂരമായി മർദ്ദിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശി 84 വയസുകാരൻ ആണ്ടവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ മകൻ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം.

പിതാവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട മണികണ്ഠൻ, ടേബിൾ ഫാനും ഫ്ലാസ്കും ഉപയോഗിച്ച് ആണ്ടവരെ മർദ്ദിയ്ക്കുകയായിരുന്നു. സംഭവ സമയം വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. ആണ്ടവരുടെ തലയിലും മുഖത്തും അടിയേറ്റു.

Son brutally beats father
15 സാധനങ്ങള്‍, ആറ് ലക്ഷം ഗുണഭോക്താക്കള്‍; സ‍ൗജന്യ ഓണക്കിറ്റ്‌ നാളെ മുതൽ

സാരമായി പരിക്കേറ്റ ആണ്ടവരെ ആദ്യം തേനി മെഡിക്കൽ കോളജിലും തുടർന്ന് മധുര മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. മണികണ്ഠനെ രാജാക്കാട് പൊലിസാണ് കസ്റ്റഡിയിൽ എടുത്തത്. രാജകുമാരി ഗ്രാമപഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റും ദീർഘ കാലം സിപിഎം രാജാക്കാട് ഏരിയ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ച ആളാണ് ആണ്ടവർ.

Son brutally beats father
ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും; അമീബിക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജനകീയ കാംപെയ്ന്‍
Summary

Son brutally beats father: Son, who had gotten into an argument with his father, was beating his siblings with a table fan and a flask.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com