എസ് സൂരജ്  Special Arrangement
Kerala

സൂരജിന് പേവിഷബാധയേറ്റത് എവിടെനിന്ന്? വളര്‍ത്തു നായ ഇപ്പോഴും ജീവനോടെ

പേവിഷബാധയ്ക്കു കാരണമായെന്നു കരുതുന്ന വളര്‍ത്തുനായയ്ക്ക് പ്രതിരോധകുത്തിവെപ്പ് എടുത്തതാണ്. നായ ഇപ്പോഴും ജീവനോടെയുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അമ്പലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചത് പേ വിഷബാധയെ തുടര്‍ന്നെന്ന് സ്ഥിരീകരണം. തകഴി കരുമാടി കിഴക്കേമുറി പുഷ്പമംഗലം വീട്ടില്‍ ശരത്കുമാറിന്റെ മകന്‍ എസ്. സൂരജ് (17) ആണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഉമിനീരും രക്തവും പരിശോധിച്ചതോടെയാണ് മരണകാരണം പേവിഷബാധയാണെന്നു സ്ഥിരീകരിച്ചത്.

തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ഥിയായിരുന്ന സൂരജിന് ബന്ധുവീട്ടിലെ വളര്‍ത്തുനായയില്‍ നിന്നാണ് പേ വിഷബാധയേറ്റത് എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞമാസം 20 ന് നായ സൂരജിന്റെ കഴുത്തില്‍ പോറലേല്‍ക്കും വിധം ഇടപഴകിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സൂരജ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്തിരുന്നില്ല.

ചൊവ്വാഴ്ചയാണ് സൂരജിന് അസ്വസ്ഥത തുടങ്ങിയത്. ജിംനേഷ്യത്തില്‍ നിന്നെത്തിയതിന് പിന്നാലെ നടുവേദന അനുഭവപ്പെട്ടതോടെ തകഴിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ബുധനാഴ്ച മുതലാണ് പേവിഷബാധയുടെ ലക്ഷണം കണ്ടുതുടങ്ങിയത്. ഇതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെത്തിച്ച കുട്ടിയെ പരിശോധനയ്ക്കുശേഷം തീവ്രപരിചരണവിഭാഗത്തിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റിയെങ്കിലും വെള്ളിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. പേവിഷബാധയ്ക്കു കാരണമായെന്നു കരുതുന്ന വളര്‍ത്തുനായയ്ക്ക് പ്രതിരോധകുത്തിവെപ്പ് എടുത്തതാണ്. നായ ഇപ്പോഴും ജീവനോടെയുണ്ട്.

എന്നാല്‍, സുരജിന് വളര്‍ത്തുനായയില്‍ നിന്നല്ല പേവിഷബാധയേറ്റതെന്നാണ് ബന്ധുക്കളുടെ വാദം. പിതാവ് ശരത്കുമാര്‍ ഉള്‍പ്പെടെ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. മൃഗസ്‌നേഹിയായ സൂരജിന് മറ്റു നായകള്‍, പൂച്ചകള്‍ എന്നിവയുമായും സമ്പര്‍ക്കമുണ്ടായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. അച്ഛന്‍ തകഴി ക്ഷേത്രത്തിനു സമീപത്തെ ഗീതാ കഫേ ഉടമയാണ് സൂരജിന്റെ പിതാവ് ശരത് കുമാര്‍. അമ്മ: ഗീത. സഹോദരന്‍: സഹജ്. മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

SCROLL FOR NEXT