കിരണ്‍ കുമാര്‍, വിസ്മയ / ഫയല്‍ ചിത്രം 
Kerala

വിസ്മയയുടെ മരണം; കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും

വിസ്മയയുടെ മരണം; കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ബിഎഎംഎസ് വിദ്യാർഥിനി ചടയമംഗലം നിലമേൽ കൈതോട് സ്വദേശി വിസ്മയ വി നായരെ (24) ഭർത്താവിന്റെ വീട്ടിൽ ദു​രൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണ സംഘം 10നു കുറ്റപത്രം സമർപ്പിക്കും. കേസിലെ പ്രതിയും ഭാർത്താവുമായ എസ് കിരൺ കുമാറിന്റെ പോരുവഴി ശാസ്താംനടയിലെ വീട്ടിൽ കഴിഞ്ഞ ജൂൺ 21നു പുലർച്ചെയാണു വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കിരൺ കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി 20ന്  90 ദിവസം പൂർത്തിയാകും. ഇതിനു മുന്നോടിയായി ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണു പൊലീസ് നീക്കം.

സ്ത്രീധന പീഡന മരണം, ഗാർഹിക പീഡനം എന്നീ വകുപ്പുകളാണു മുൻ അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺ കുമാറിനെതിരെ ചുമത്തിയത്. കുറ്റപത്രം അന്തിമ വിശകലനത്തിനായി സ്പെഷൽ പ്രോസിക്യൂട്ടർ ജി മോഹൻരാജിനു കൈമാറി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കടലിൽ യുഎസ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം; ശത്രുക്കളുടെ ആക്രമണമല്ലെന്ന് അമേരിക്ക

50 സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്ക് അംഗീകാരം; ബിജെപി സ്ഥാനാര്‍ഥികളെ അറിയാം

ശ്രീലങ്കയില്‍ 'അധികം' മത്സരങ്ങള്‍; അയര്‍ലന്‍ഡുമായും പോരാട്ടം; 12 മാസം ഇന്ത്യ കളത്തില്‍ 'കൂടുതല്‍ ബിസി'

'പിന്നിലും വേണം സീറ്റ് ബെല്‍റ്റ്'; മുന്നറിയിപ്പുമായി കേരളാ പൊലിസ്

എൽപിജി സിലിണ്ടറുകളുടെ വിതരണം; മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; അനാവശ്യ ഭീതി വേണ്ടെന്ന് കേന്ദ്രം

SCROLL FOR NEXT