പ്രതീകാത്മക ചിത്രം 
Kerala

സ്ഥിരം ലഹരിക്കടത്തുകാര്‍ക്ക് വധശിക്ഷ; കടുത്ത വകുപ്പുകള്‍ ചുമത്താന്‍ നിര്‍ദേശം 

ലഹരിക്കടുത്തുമായി ബന്ധപ്പെട്ട് ഓരോ കേസിലും അറസ്റ്റിലാകുന്നവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കും

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സ്ഥിരം ലഹരിക്കടത്തുകാർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി കേസെടുക്കും. ഇത് സംബന്ധിച്ച് എക്‌സൈസ് കമ്മീഷണർ നിർദേശം നൽകി.  വധശിക്ഷ വരെ കിട്ടുന്ന വിധത്തിൽ വകുപ്പുകൾ ചുമത്താനാണ് നിർദേശം. ലഹരിക്കടുത്തുമായി ബന്ധപ്പെട്ട് ഓരോ കേസിലും അറസ്റ്റിലാകുന്നവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കും.

നാർക്കോട്ടിക്‌സ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ കടുത്ത വകുപ്പുകളാകും ഉപയോഗിക്കുക. 31, 31 എ വകുപ്പുകൾ പ്രതികൾക്കെതിരെ ചേർക്കാനാണ് നിർദേശം. ഇതുവരെ കാര്യമായി ഉപയോഗിച്ചിട്ടില്ലാത്ത വകുപ്പുകളാണ് ഇത്. സമാനമായ കുറ്റം ചെയ്ത് വീണ്ടും പിടിക്കപ്പെട്ടാൽ ആദ്യ കേസ് കൂടി പരിഗണിച്ച് ഇരട്ടി ശിക്ഷ നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. തുടർച്ചയായി കുറ്റം ആവർത്തിക്കുന്നവർക്ക് വധശിക്ഷ വരെ ലഭിക്കാം.

ലഹരിവസ്തുക്കളുടെ തീവ്രതയും അളവും കണക്കാക്കി നിശ്ചയിച്ച പട്ടിക നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനമാക്കിയായിരിക്കും ശിക്ഷ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT