Chenthamara  എക്‌സ്പ്രസ്
Kerala

'വധശിക്ഷ നല്‍കണം', രാജീവ് ഗാന്ധി കേസ് ഉദ്ധരിച്ച് പ്രോസിക്യൂഷന്‍; ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍

കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷ കോടതി ശനിയാഴ്ച പ്രസ്താവിക്കും. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷയിന്മേലുള്ള വാദത്തില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചെന്താമരയെ കോടതിയില്‍ ഹാജരാക്കിയത്. അതിക്രൂര കൊലപാതകം നടത്തിയ പ്രതിക്ക് കഠിനമായ ശിക്ഷ തന്നെ നല്‍കണം. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ചെന്താമര ആ കുടുംബത്തിലെ രണ്ടുപേരെ കൂടി കൊലപ്പെടുത്തിയ കാര്യവും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. രാജീവ് ഗാന്ധി വധക്കേസ് കൂടി ഉദ്ധരിച്ചായിരുന്നു പ്രോസിക്യൂഷന്റെ വാദം.

വധശിക്ഷ അല്ലെങ്കില്‍ പരോള്‍ ഇല്ലാതെയുള്ള ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. രാജീവ് ഗാന്ധി വധക്കേസ് ശിക്ഷയും പ്രോസിക്യൂഷന്‍ പരാമര്‍ശിച്ചു. ഈ കേസില്‍ പ്രതികള്‍ക്ക് പരോള്‍ പോലും അനുവദിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു തരത്തിലും അത്യപൂര്‍വമായ കേസല്ലെന്ന് പ്രതിഭാഗം വാദിച്ചു. സജിതയുടെ കൊലപാതകത്തിന് മുമ്പ് ഒരു പെറ്റി കേസില്‍ പോലും ചെന്താമര പ്രതിയായിട്ടില്ല. ഇരട്ടക്കൊല ഈ കേസിന്റെ ഭാഗമായി പരിഗണിക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

The court will pronounce the sentence of Chenthamara, the accused in the Nenmara Sajitha murder case, on Saturday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT