ടെലിവിഷൻ ദൃശ്യം 
Kerala

മുതലപ്പൊഴി അപകടം; നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

ഹാർബറിനു സമീപത്തു നിന്നാണ് റോബിന്റെ മൃതദേഹം കിട്ടിയത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ഇന്നലെ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍പെട്ട് കാണാതായ നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. കാണാതായ റോബിൻ എഡ്വിൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽപ്പെട്ട മുഴുവൻ ആളുകളുടേയും മൃത​ദേഹങ്ങൾ കണ്ടെത്തി. 

ഹാർബറിനു സമീപത്തു നിന്നാണ് റോബിന്റെ മൃതദേഹം കിട്ടിയത്. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണി, സുരേഷ് ഫെര്‍ണാണ്ടസ് (ബിജു- 58) എന്നിവരുടെ മൃതദേഹങ്ങളും ഇന്നു കിട്ടിയിരുന്നു. വള്ളം മറിഞ്ഞ ഉടനെ തന്നെ രക്ഷപ്പെടുത്തിയ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. 

കഴിഞ്ഞ ദിവസമാണ് മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേരെ കാണാതായത്. ഇതില്‍ കുഞ്ഞുമോനെ മരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തി. തുടര്‍ന്ന് മറ്റ് മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് രണ്ട് മൃതദേഹം കൂടി ഇന്ന് കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

SCROLL FOR NEXT