തിരുവനന്തപുരം: കേന്ദ്ര സര്‍വ്വകലാശാലയുടെ തിരുവനന്തപുരം ക്യാംപസിന് അണ്ടൂര്‍ക്കോണത്ത് ഭൂമി കൈമാറാൻ തീരുമാനം. ഏഴ് ഏക്കറോളം ഭൂമിയാണ് സര്‍വ്വകലാശാലയുടെ ആധുനിക ക്യാംപസ് സ്ഥാപിക്കുന്നതിന് അനുവദിച്ചത്. മന്ത്രിസഭായോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
ആധുനിക അക്കാദമിക് സമുച്ചയം, അയ്യന്‍കാളി പഠനഗവേഷണ കേന്ദ്രം, പി.എച്ച്.ഡി പ്രോഗ്രാമുകള്‍ സെന്റര്‍ഫോര്‍ ഫോറിന്‍ ലാംഗേജ് സ്റ്റഡീസിന്റെ കീഴില്‍ ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍, ചൈനീസ്, ജപ്പാനീസ്, തുടങ്ങിയ വിദേശ ഭാഷാ പഠനസൗകര്യം, ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസിലേക്ക് വിദ്യാര്‍ത്ഥികളെ തയ്യാറെടുപ്പിക്കുവാന്‍ ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് സെന്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ഡിപ്ലോമസി, ഡിഫന്‍സ് സ്റ്റഡീസ്, ദേശീയ സുരക്ഷ, നിര്‍മ്മിത ബുദ്ധിയിലധിഷ്ഠിതമായ കമ്പ്യൂട്ടര്‍ വിഷയങ്ങള്‍ എന്നിവ പഠന വിഷയങ്ങളാകുന്ന ഗവേഷണ – പഠനകേന്ദ്രങ്ങളാണ് സ്ഥാപിക്കുന്നത്.
അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ട്രെയിനിംഗ് നല്‍കുന്ന സ്ഥാപനങ്ങള്‍, സ്കില്‍ ഡവലപ്മെന്റ് പ്രോഗ്രാമുകള്‍ എന്നിവയും സര്‍വ്വകലാശാല ലക്ഷ്യമിടുന്നു. കേന്ദ്ര സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയുന്നതിലൂടെ തിരുവനന്തപുരം ജില്ലയിലും നെടുമങ്ങാട് മണ്ഡലത്തിലും ഉന്നത വിദ്യാഭ്യാസരംഗത്ത് വലിയ ചുവടുവെപ്പ് നടത്താൻ സാധിക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates