Deepthi Mary Varghese 
Kerala

ദീപ്തിയെ വെട്ടി, മിനിമോളും ഷൈനി മാത്യുവും കൊച്ചി മേയര്‍ പദവി പങ്കിടും; റിപ്പോര്‍ട്ട്

മേയര്‍ സ്ഥാനം എ, ഐ ഗ്രൂപ്പുകള്‍ രണ്ടര വര്‍ഷം വീതം പങ്കിടാനാണ് കോണ്‍ഗ്രസില്‍ ധാരണ ഉണ്ടായതെന്നാണ് സൂചന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ച കൊച്ചി കോര്‍പ്പറേഷനില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെതിരെ പടയൊരുക്കം. ദീപ്തി കൊച്ചി മേയര്‍ ആകില്ലെന്നാണ് റിപ്പോര്‍ട്ട്. എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചതോടെയാണ് ദീപ്തി പുറത്തായത്. മേയര്‍ സ്ഥാനം എ, ഐ ഗ്രൂപ്പുകള്‍ രണ്ടര വര്‍ഷം വീതം പങ്കിടാനാണ് കോണ്‍ഗ്രസില്‍ ധാരണ ഉണ്ടായതെന്നാണ് സൂചന.

അതനുസരിച്ച്, പാലാരിവട്ടം ഡിവിഷനില്‍ നിന്നും വിജയിച്ച വി കെ മിനിമോള്‍ ആദ്യ ടേം മേയറാകും. തുടര്‍ന്നുള്ള രണ്ടര വര്‍ഷം ഫോര്‍ട്ടുകൊച്ചി മേഖലയില്‍ നിന്നുള്ള ഷൈനി മാത്യുവിന് മേയര്‍ പദവി നല്‍കാനുമാണ് ധാരണയായിട്ടുള്ളത്. മഹിളാ കോണ്‍ഗ്രസ് ഉപാധ്യക്ഷയാണ് വി കെ മിനിമോള്‍. മേയര്‍ സ്ഥാനം ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട ആള്‍ക്ക് നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. വരാപ്പുഴ അതിരൂപതയുടെ അല്‍മായ സംഘടനയും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

മേയര്‍ പദവിയില്‍ തര്‍ക്കം വന്നതോടെ കോണ്‍ഗ്രസ് നേതൃത്വം കൗണ്‍സിലര്‍മാര്‍ക്കിടയില്‍ നിന്നും അഭിപ്രായം തേടിയിരുന്നു. 19 പേര്‍ ഷൈനി മാത്യുവിനെയും 17 പേര്‍ വി കെ മിനിമോളെയും പിന്തുണച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ടുപേര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നും അറിയിച്ചു. കൊച്ചി കോര്‍പ്പറേഷനില്‍ 42 കൗണ്‍സിലര്‍മാരാണ് കോണ്‍ഗ്രസിനുള്ളത്.

അതേസമയം, സ്‌റ്റേഡിയം വാര്‍ഡില്‍ നിന്നും വിജയിച്ച കെപിസിസി ജനറല്‍ സെക്രട്ടറിയായ ദീപ്തി മേരി വര്‍ഗീസ് മേയറാകുമെന്നായിരുന്നു ആദ്യം മുതല്‍ ലഭിച്ചിരുന്ന സൂചന. തഴഞ്ഞാല്‍ ശക്തമായി പ്രതിഷേധിക്കാനാണ് ദീപ്തിയെ അനുകൂലിക്കുന്നവര്‍ ആലോചിക്കുന്നത്. ദീപ്തിക്ക് മേയര്‍ സ്ഥാനം നിഷേധിച്ചാല്‍, പാര്‍ട്ടിയിലെ സീനിയോറിറ്റി കണക്കിലെടുക്കണമെന്നും, സംഘടനാ പദവിയില്‍ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവര്‍ക്ക് പരിഗണന നല്‍കണമെന്നുമുള്ള കെപിസിസി സര്‍ക്കുലറിന്റെ ലംഘനമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

A battle is brewing in the Kochi Corporation against KPCC General Secretary Deepthi Mary Varghese. It is reported that Deepti will not become the Mayor of Kochi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: ഏഴാം ദിവസം ഗുരുതര വകുപ്പുകള്‍ ചുമത്തി പൊലീസ്

എസ്ഐആർ; 24.08 ലക്ഷം പേർ പുറത്ത്, സ്വര്‍ണക്കൊള്ള അന്വേഷിക്കാമെന്ന് സിബിഐ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആലപ്പുഴയിലെ പക്ഷിപ്പനി: 19,881 പക്ഷികളെ കൊന്നൊടുക്കും

'മേയറെ തീരുമാനിച്ച കാര്യം ആരും എന്നോട് പറഞ്ഞിട്ടില്ല; കാര്യങ്ങൾ മാറിയത് എങ്ങനെയെന്നും അറിയില്ല'

എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേർ പുറത്ത്; പേരുണ്ടോ എന്നറിയാം

SCROLL FOR NEXT