ഹരീഷ് വാസുദേവൻ/ ഫെയ്സ്ബുക്ക് 
Kerala

അപകീർത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റ്; വാളയാർ അമ്മയുടെ പരാതിയിൽ അഭിഭാഷകൻ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച് കോടതി

അപകീർത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റ്; വാളയാർ അമ്മയുടെ പരാതിയിൽ അഭിഭാഷകൻ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച് കോടതി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അഭിഭാഷകൻ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാൻ കോടതി നിർദേശം. പാലക്കാട് മണ്ണാർക്കാട് എസ്‌സി, എസ്ടി സ്പെഷ്യൽ കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. 

വാളയാർ പെൺകുട്ടികളുടെ അമ്മ നൽകിയ പരാതിയിലാണ് കോടതി നിർദ്ദേശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ തലേ ദിവസം ഫെയ്സ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ടുവെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയുള്ള പരാമർശം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്. 

എസ്‌സി, എസ്ടി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചതെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

SCROLL FOR NEXT