കോഴിക്കോട് മെഡിക്കൽ കോളജ്/ ചിത്രം ട്വിറ്റർ 
Kerala

വാട്‌സ്ആപ്പില്‍ വിദ്യാര്‍ഥിനിക്ക് അപകീര്‍ത്തികരമായ സന്ദേശം;  മെഡിക്കല്‍ കോളജിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

അനാട്ടമി വിഭാഗം അധ്യാപകന്‍ കെ അനില്‍കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്:  മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിക്ക് വാട്‌സാപ്പില്‍ അപകീര്‍ത്തികരമായ സന്ദേശം അയച്ചെന്ന പരാതിയില്‍ അനാട്ടമി വിഭാഗം ലക്ചററെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. അനാട്ടമി വിഭാഗം അധ്യാപകന്‍ കെ അനില്‍കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

വിദ്യാര്‍ഥിനിയും കോളജ് യൂണിയനും പ്രിന്‍സിപ്പലിനു നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളജിലെ ആഭ്യന്തര അന്വേഷണ സമിതി പ്രാഥമിക അന്വേഷണം നടത്തി ഡിഎംഇക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു പ്രകാരമാണ് നടപടി എടുത്തത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്‍ ഇത്തരം സന്ദേശം അയച്ചിട്ടുണ്ടോയെന്ന കാര്യവും കോളജ് യൂണിയന്‍ അന്വേഷിക്കുന്നുണ്ട്. 

പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനാല്‍ അധ്യാപകനെ ക്ലാസ് ചുമതലയില്‍നിന്ന് മാറ്റിയിരുന്നു. വെള്ളിയാഴ്ചയാണ് വിദ്യാര്‍ഥിനി പ്രിന്‍സിപ്പലിന് രേഖാമൂലം പരാതി നല്‍കിയത്. പരാതി മെഡിക്കല്‍ കോളജ് പൊലീസിനും കൈമാറിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT