പ്രതീകാത്മക ചിത്രം 
Kerala

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; അമ്മഞ്ചേരി സിബിയെ മരിച്ച നിലയിൽ കണ്ടെത്തി

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; അമ്മഞ്ചേരി സിബിയെ മരിച്ച നിലയിൽ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അമ്മഞ്ചേരി സിബിയെ മരിച്ച നിലയിൽ കണ്ടെത്തി. അതിരമ്പുഴ മാന്നാനം കരയിൽ അമലഗിരി ഗ്രേസ് കോട്ടേജിൽ അമ്മഞ്ചേരി സിബി എന്നു വിളിക്കുന്ന സിബി ജി ജോൺ (38) ആണ് മരിച്ചത്. 

ശനിയാഴ്ച രാവിലെ അമ്മഞ്ചേരി ഗാന്ധിനഗർ ഹൗസിങ് കോളനിയിലെ വാടക വീടിന്റെ പുറകു വശത്ത് തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഗാന്ധി നഗർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

സംഭവ സ്ഥലത്തു നിന്ന് ഏണിയും ഒഴിഞ്ഞ മദ്യക്കുപ്പിയും വെള്ളക്കുപ്പിയും കണ്ടെടുത്തു. പ്ലാസ്റ്റിക് കയർ കഴുത്തിൽ കെട്ടി ടെറസിൽ നിന്നു താഴേക്കു ചാടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലും സമീപ സ്റ്റേഷനുകളിലും റജിസ്റ്റർ ചെയ്തിട്ടുള്ള പിടിച്ചുപറി, ദേഹോപദ്രവം, കൊലപാതകശ്രമം, ആയുധങ്ങളുമായി സംഘം ചേർന്ന് ആക്രമിച്ച് പരുക്കേൽപ്പിക്കൽ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, പൊലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സിബി. ഇയാളെ നേരത്തേ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT