പ്രതീകാത്മക ചിത്രം 
Kerala

വാളയാര്‍ പീഡനക്കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍

കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാറാണ് ജീവനൊടുക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : വാളയാര്‍ പീഡനക്കേസിലെ പ്രതി ആയിരുന്നയാള്‍ തൂങ്ങി മരിച്ച നിലയില്‍. കേസിലെ മൂന്നാം പ്രതി ആയിരുന്ന പ്രദീപ് കുമാറാണ് ജീവനൊടുക്കിയത്. 

ആലപ്പുഴ വയലാറിലെ വീട്ടിലാണ് പ്രദീപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാളയാര്‍ പീഡനക്കേസില്‍ വിചാരണ കോടതി പ്രതികളെ കുറ്റവിമുക്തനാക്കിയിരുന്നു.

കോടതി ആദ്യം  കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എന്‍ രാജേഷിനെ  വിചാരണ വേളയില്‍ത്തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കിയതും വിവാദമായിരുന്നു. 

2017  ജനുവരി 13നാണ്  13 വയസ്സുകാരിയേയും മാര്‍ച്ച് 4 ന്  സഹോദരിയായ  ഒന്‍പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇതുമായി ബന്ധപ്പെട്ട 6 കേസുകളില്‍ മധു (വലിയ മധു), മധു (കുട്ടിമധു), പ്രദീപ് കുമാര്‍, ഷിബു എന്നിവരാണ് പ്രതികള്‍.

സര്‍ക്കാരിന്റെ അലംഭാവം മൂലമാണ് കേസില്‍, പ്രതികളെ കോടതി വെറുതെ വിട്ടതെന്ന് പ്രതിപക്ഷവും ദളിത് സംഘടനകളും ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT