ജെറാള്‍ഡ് 
Kerala

റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയെ കടന്നുപിടിച്ചു, സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു; സിസിടിവിയില്‍ കുടുങ്ങിയ യുവാവ് പിടിയില്‍ 

വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന സ്ത്രീയെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് പിന്നിലൂടെ സ്‌കൂട്ടറില്‍ വന്ന് കടന്ന് പിടിച്ചശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന സ്ത്രീയെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് പിന്നിലൂടെ സ്‌കൂട്ടറില്‍ വന്ന് കടന്ന് പിടിച്ചശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ. മാപ്രാണം സ്വദേശി മുരിങ്ങത്തേരി വീട്ടില്‍ ജെറാള്‍ഡ് (24 ) ആണ് അറസ്റ്റിലായത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഭയന്ന സ്ത്രീക്ക് വാഹനത്തിന്റെ നമ്പര്‍ നോക്കാന്‍ സാധിച്ചിരുന്നില്ല. 

സ്ത്രീയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച വിയ്യൂര്‍ പൊലീസ് പരിസരങ്ങളിലെ നിരവധി സിസിടിവി ക്യാമറകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയുടെ ഡെലിവറി ബോയ് ആണ് പ്രതിയെന്ന് മനസ്സിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് വലയിലായത്. വിയ്യൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ സി ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

SCROLL FOR NEXT