പ്രതീകാത്മക ചിത്രം 
Kerala

മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിഷേധിച്ചു; പോളിസി ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

എറണാകുളം സ്വദേശിയും അഭിഭാഷകനുമായ പി ആര്‍ മില്‍ട്ടണ്‍, ഭാര്യ ഇവ മില്‍ട്ടന്‍ എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയില്‍ പോളിസി ഉടമയ്ക്ക് ക്ലെയിം നിഷേധിച്ചതിന് ഇന്‍ഷുറന്‍സ് കമ്പനിയും ഇന്‍ഷുറന്‍സ് വിപണനത്തിന് ഇടനിലക്കാരായ ബാങ്കും നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.

എറണാകുളം സ്വദേശിയും അഭിഭാഷകനുമായ പി ആര്‍ മില്‍ട്ടണ്‍, ഭാര്യ ഇവ മില്‍ട്ടന്‍ എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ചോളമണ്ഡലം ഇന്‍ഷുറന്‍സ് കമ്പനിയും ഇടനിലക്കാരായ യൂണിയന്‍ ബാങ്കും 2,23,497 രൂപ പരാതിക്കാരന് നല്‍കണമെന്ന് കമ്മീഷന്‍ പ്രസിഡന്‍റ് ഡി ബി ബിനു, മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. ചികിത്സയ്ക്ക് ചെലവായ 1,53,000 രൂപയും കോടതി ചെലവും നഷ്ടപരിഹാരവുമായി 70,000 രൂപയും ഒരു മാസത്തിനകം എതിര്‍കക്ഷികള്‍ പരാതിക്കാരന് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.

2020 ആഗസ്റ്റ് 22ന് നെഞ്ചുവേദന ഉണ്ടായതിനെത്തുടര്‍ന്ന് പരാതിക്കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാഷ് ലെസ് സൗകര്യം ഉണ്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനി വാഗ്ദാനം ചെയ്തുവെങ്കിലും ബില്‍ തുക മുഴുവന്‍ പരാതിക്കാരന്‍ തന്നെ നല്‍കേണ്ടി വന്നു. പോളിസിയെടുത്ത് അഞ്ചുമാസം മാത്രമേ ആയുള്ളൂവെന്നും രണ്ടുവര്‍ഷം കഴിഞ്ഞാല്‍ മാത്രമേ ഇത്തരം രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക അനുവദിക്കാന്‍ കഴിയുകയുള്ളൂ എന്ന് ഇന്‍ഷുറന്‍സ് കമ്പനി കോടതിയെ ബോധിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പോളിസി എടുത്തപ്പോള്‍ നടത്തിയ രോഗാവസ്ഥയുടെ സ്വയം വെളിപ്പെടുത്തലും സുതാര്യമായ പരിശോധനകളും പരിഗണിക്കാതെ തികച്ചും സാങ്കേതികമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുക നിരസിക്കുന്ന കമ്പനികളുടെ നടപടി അധാര്‍മികവും സേവനത്തിലെ ന്യൂനതയും ആണെന്ന് കോടതി കണ്ടെത്തി. തങ്ങള്‍ ഇന്‍ഷുറന്‍സ് വില്പനയിലെ ഇടനിലക്കാര്‍ മാത്രമാണെന്നും ഇന്‍ഷുറന്‍സ് കമ്പനിയുടെ നിബന്ധനകളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ വാദങ്ങളും കോടതി തള്ളി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT