സുരേഷ് 
Kerala

നിക്ഷേപത്തുക തിരികെ നല്‍കിയില്ല, ബാങ്കില്‍ പെട്രോളൊഴിച്ച് ഭീഷണി, സംഭവം കരുവന്നൂര്‍ ബാങ്ക് ശാഖയില്‍

തന്റെ അക്കൗണ്ടിലുള്ള ചെറിയ തുക തിരിച്ചുകിട്ടാന്‍ വേണ്ടി കഴിഞ്ഞ മാസം 19ന് ഇയാള്‍ ബാങ്കില്‍ അപേക്ഷ നല്‍കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കരുവന്നൂര്‍ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയില്‍ പെട്രോള്‍ ഒഴിച്ച് നിക്ഷേപകന്റെ പ്രതിഷേധം. നിക്ഷേപത്തുക ആവശ്യപ്പെട്ട് എത്തിയ പൊറത്തിശ്ശേരി സ്വദേശി കൂത്തു പാലയ്ക്കല്‍ സുരേഷാണ് ആക്രമണം നടത്തിയത്. സംഭവത്തിന് പിറകില്‍ ബിജെപിയാണെന്നാരോപിച്ച് സിപിഎം പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ടാരംതറ മൈതാനത്തിന് സമീപം പ്രതിഷേധ സമരം നടത്തി. എന്നാല്‍ സിപിഎം ആരോപണം ബിജെപി നിഷേധിച്ചിട്ടുണ്ട്.

തന്റെ അക്കൗണ്ടിലുള്ള ചെറിയ തുക തിരിച്ചുകിട്ടാന്‍ വേണ്ടി കഴിഞ്ഞ മാസം 19ന് ഇയാള്‍ ബാങ്കില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ബാങ്കിലെത്തി പണം ആവശ്യപ്പെട്ടെങ്കിലും ഹെഡ് ഓഫീസില്‍ നിന്നും തുക പാസ്സായി വന്നീട്ടില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് തിരിച്ചുപോയ സുരേഷ് തിരികെ പെട്രോളുമായി എത്തി ജീവനക്കാര്‍ക്ക് നേരെയും കൗണ്ടറിലും ബാങ്കിങ് രേഖകളിലും ഉപകരണങ്ങളിലും ഒഴിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. രണ്ടു വനിതാജീവനക്കാര്‍ മാത്രമാണ് ഈ സമയം ഉണ്ടായിരുന്നത്. സംഭവത്തില്‍ ഇരിങ്ങാലക്കുട പൊലീസില്‍ ബാങ്ക് അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്.

അക്രമം നടത്തിയ വ്യക്തിക്ക് ബാങ്കില്‍ നിന്ന് ഇതുവരെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 82,500 രൂപ തിരികെ നല്‍കിയിട്ടുള്ളതാണ്. അക്കൗണ്ട് ബാലന്‍സ് ആയി 8698 രൂപയാണ് ബാക്കി ഉള്ളത്. ഈ തുക ആവശ്യപ്പെട്ടുകൊണ്ട് ബാങ്കില്‍ നല്‍കിയ കത്ത് പ്രകാരം വായ്പകളില്‍ അടവ് വരുന്ന മുറയ്ക്ക് അടുത്ത ദിവസം തന്നെ തുക നല്‍കാനിരിക്കെയാണ് ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയില്‍ ഇത്തരം ആക്രമണം നടത്തിയത്. ഇതിന് പിന്നില്‍ ബാങ്കിനെ തകര്‍ക്കണം എന്ന ലക്ഷ്യം വെച്ചു കൊണ്ടുള്ള ഇടപെടലുകള്‍ ഉണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

depositor pours petrol on karuvannur bank counter in thrissur porathissery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT