Sabarimala ഫയൽ
Kerala

സ്‌പോട്ട് ബുക്കിങ് 20,000 മാത്രം; മറ്റുള്ളവര്‍ക്ക് അടുത്ത ദിവസം അവസരം; കേന്ദ്രസേന നാളെ എത്തും

മരക്കൂട്ടം ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്ത് സ്‌പോട്ട് ബുക്കിങ് 20,000 ആയി നിജപ്പെടുത്തിയെന്ന് ദേവസ്വം ബോര്‍ഡ്. കൂടുതലായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ഇതിനായി ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കലില്‍ സൗകര്യമൊരുക്കും. മരക്കൂട്ടം ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ക്യൂ കോംപ്ലക്‌സില്‍ എത്തി വിശ്രമിക്കുന്ന ഭക്തര്‍ക്ക് വരിനില്‍ക്കുന്നതിലെ മുന്‍ഗണന നഷ്ടമാകില്ല. ക്യൂ കോംപ്ലക്‌സുകളില്‍ കുടിവെള്ളത്തിനും ലഘു ഭക്ഷണത്തിനും പുറമേ ചുക്കുകാപ്പി കൂടി ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോംപ്ലക്‌സിലും അധികം ജീവനക്കാരെ നിയോഗിച്ചു. പമ്പയില്‍ എത്തിക്കഴിഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപ്പോകാന്‍ സാഹചര്യമൊരുക്കും. ഇതിനായി നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കും. ക്യൂ നില്‍ക്കുമ്പോള്‍ ഏതെങ്കിലും ഭാഗത്ത് ഭക്തര്‍ക്ക് കുടിവെള്ളം ലഭിക്കുന്നതിന് തടസ്സം നേരിടുന്നുണ്ടെങ്കില്‍ ഭക്തര്‍ക്ക് അരികിലേക്ക് കുടിവെള്ളം എത്തിക്കും.

അതേസമയം, തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസേന നാളെ ശബരിമലയില്‍ എത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': കേസ് അന്വേഷണത്തിന് പൊലീസിലെ 'സിങ്കം', ആരാണ് ഷൗക്കത്തലി

'പൂക്കി മുഖ്യമന്ത്രി'; വൈറല്‍ വിഡിയോയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ സ്ഥലംമാറ്റി; ഇനി ക്രമസമാധാന ചുമതലയിൽ

കോഴിക്കോട് രക്ഷിതാക്കളോടൊപ്പം ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടികളെ കാണാതായി, പരാതി

SCROLL FOR NEXT