കെ മുരളീധരന്‍  ടെലിവിഷന്‍ ചിത്രം
Kerala

'ദേവസ്വം ബോര്‍ഡിനെ അഴിമതി മുക്തമാക്കും'; സത്യപ്രതിജ്ഞയ്ക്ക് മുന്നേ പഴവങ്ങാടിയില്‍ ദര്‍ശനം നടത്തി കെ മുരളീധരന്‍

വൈദ്യുതി വകുപ്പ് ലഭിച്ചതില്‍ കെ മുരളീധരന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എല്ലാവരെയും വിശ്വാസത്തില്‍ എടുത്ത് മുന്നോട്ടുപോകുമെന്നും ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കുമെന്നും നിയുക്ത മന്ത്രി കെ മുരളീധരന്‍. ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യപ്രതിജ്ഞക്ക് മുന്‍പായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.

വൈദ്യുതി വകുപ്പ് ലഭിച്ചതില്‍ കെ മുരളീധരന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ലഭിക്കുന്നത് വൈദ്യുതിയെങ്കില്‍ ചുമതല ഏല്‍ക്കാനില്ലെന്ന് മുരളീധരന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് അനുനയനീക്കത്തിന്റെ ഭാഗമായി മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ നല്‍കാന്‍ തീരുമാനമായത്.

മന്ത്രിസഭയില്‍ അംഗമായതില്‍ സന്തോഷമെന്ന് നിയുക്ത മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വകുപ്പ് ഏതെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. ടീം യുഡിഎഫ് മികച്ചതാണ്. ഏത് വകുപ്പ് ലഭിച്ചാലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫും പാളയത്തെ പള്ളിയിലെത്തി പ്രാര്‍ഥനയില്‍ പങ്കെടുത്തു. ഒരു ടീമായി മുന്നോട്ടുപോകുമെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. പുനഃസംഘടനയിലെ അതൃപ്തിയെക്കുറിച്ച് പരാമര്‍ശിക്കവെ എല്ലാത്തിനും പരിഹാരമുണ്ടാകുമെന്നും ഇത്രയും ഐക്യം ഉണ്ടായ കാലം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'Devaswom Board will be made corruption-free'; K Muraleedharan visits Pazhavangadi before taking oath

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടീം വിഡിഎസ്' അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10ന്

VD Satheesan Cabinet Live: 'ടീം വിഡിഎസ്'; സത്യപ്രതിജ്ഞ ഇന്ന്

വിവിഐപികളുടെ നിര, 15,000 ഇരിപ്പിടങ്ങൾ; ​ഗാലറിയിലും സൗകര്യം; സത്യപ്രതിജ്ഞ കൂറ്റൻ സ്ക്രീനിലും

കൊല്ലൂരില്‍ വാഹനാപകടം: രണ്ട് മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം, മൂന്ന് കുട്ടികള്‍ ചികിത്സയില്‍

നിര്‍മാതാവ് കെ രാജന്‍ ജീവനൊടുക്കിയ നിലയില്‍; നടുക്കുന്ന വാര്‍ത്തയെന്ന് സിനിമാ ലോകം

SCROLL FOR NEXT