ഋതു സാറ തോമസ്, സ്വാതി സുബ്രഹ്മണ്യന്‍, സവിത രാജന്‍ 
Kerala

ഒരേ തട്ടകത്തിൽ നിന്ന് പയറ്റി തെളിഞ്ഞവർ, പൈതൃക സംരക്ഷണത്തിൽ ഒട്ടേറെ സംഭാവനകൾ; സ്വാതിക്കും സവിതയ്ക്കും ഋതുവിനും സമാനതകൾ ഏറെ

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ ദേവി അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട 15 സ്ത്രീരത്നങ്ങളിൽ ആർക്കിടെക്റ്റുകളായ സ്വാതി സുബ്രഹ്മണ്യനും സവിത രാജനും ഋതു സാറ തോമസിനും നിരവധി സമാനതകളുണ്ട്

സമകാലിക മലയാളം ഡെസ്ക്

രേ തട്ടകത്തിൽ നിന്ന് പയറ്റി തെളിഞ്ഞവർ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ ദേവി അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട 15 സ്ത്രീരത്നങ്ങളിൽ ആർക്കിടെക്റ്റുകളായ സ്വാതി സുബ്രഹ്മണ്യനും സവിത രാജനും ഋതു സാറ തോമസിനും നിരവധി സമാനതകളുണ്ട്. മൂവരും ഡൽഹിയിലെ സ്‌കൂൾ ഓഫ് പ്ലാനിങ് ആന്റ് ആർക്കിടെക്ച്ചറിന്റെ ഉൽപ്പന്നങ്ങളാണ്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ഭാവി തലമുറയ്ക്കും പകർന്നുനൽകുന്നതിനായി പൈതൃക സംരക്ഷണ രം​ഗത്ത് ഇവർ നൽകിയ സംഭാവനകളാണ് സ്വാതിയെയും സവിതയെയും ഋതുവിനെയും ദേവി അവാർഡിനായി പരി​ഗണിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങൾ. മൂവരെയും വിശദമായി പരിചയപ്പെടാം.

സ്വാതി സുബ്രഹ്മണ്യന്‍ (ആര്‍ക്കിടെക്റ്റ്)

സ്വാതി സുബ്രഹ്മണ്യന്‍

ഡല്‍ഹിയിലെ സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്റ് ആര്‍ക്കിടെക്ച്ചറില്‍ നിന്നുള്ള പൈതൃക സംരക്ഷണ വാസ്തുശില്പിയാണ് സ്വാതി. ഹൊയ്‌സാല വാസ്തുവിദ്യയുമായി ബന്ധപ്പെട്ട് യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് ഡോസിയര്‍ തയ്യാറാക്കുന്നതില്‍ ഇന്‍ടാക് (INTACH) ബംഗളൂരു ചാപ്റ്റര്‍ ടീമിനൊപ്പം നിര്‍ണായക പങ്ക് വഹിച്ചു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഹൊയ്‌സാല ക്ഷേത്രങ്ങള്‍ ഇടംനേടിയിട്ടുണ്ട്. ഫോര്‍ട്ട് ഹൈസ്‌ക്കൂള്‍, കൊളോണിയല്‍ റെയില്‍വേ സ്റ്റേഷനുകള്‍, ചാമരാജ മെമ്മോറിയല്‍ ഹാള്‍, വാണി വിലാസ് വനിതാ പിയു കോളജ് തുടങ്ങി ബംഗളൂരുവിലെ വൈവിധ്യമാര്‍ന്ന ചരിത്രപരമായ പൊതു സ്ഥാപനങ്ങള്‍ പുനഃസ്ഥാപിക്കുന്നതില്‍ ഇന്‍ടാക് ബംഗളൂരു ചാപ്റ്ററിന് അവര്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

സവിത രാജന്‍ (ആര്‍ക്കിടെക്റ്റ്)

സവിത രാജന്‍

ഡല്‍ഹിയിലെ സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്റ് ആര്‍ക്കിടെക്ച്ചറില്‍ നിന്ന് ആര്‍ക്കിടെക്ചറല്‍ കണ്‍സര്‍വേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ സവിത രാജന് ആര്‍ക്കിടെക്ചറല്‍ കണ്‍സര്‍വേഷന്‍, കെട്ടിട പുനരുദ്ധാരണം, റെസിഡന്‍ഷ്യല്‍ ആര്‍ക്കിടെക്ചര്‍, ഇന്റീരിയര്‍ ഡിസൈന്‍ എന്നിവയില്‍ സമ്പന്നമായ പശ്ചാത്തലമുണ്ട്. രാഷ്ട്രപതി ഭവന്റെ കണ്‍സര്‍വേഷന്‍ മാനേജ്മെന്റ് പ്ലാന്‍, പ്രസിഡന്റ് എസ്റ്റേറ്റ് ബില്‍ഡിംഗ്സ് തുടങ്ങിയ സുപ്രധാന പദ്ധതികളില്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കശ്മീരിലെ ഹെലികോപ്റ്റര്‍ മെമ്മോറിയല്‍ പോലുള്ള പദ്ധതികളില്‍ ഇന്ത്യന്‍ ആര്‍മി ഏവിയേഷന്‍ യൂണിറ്റുമായും അവര്‍ സഹകരിച്ചിട്ടുണ്ട്. പിഡിലൈറ്റ് ഇന്‍ഡസ്ട്രീസിന്റെ പിന്തുണയുള്ള ഫൈന്‍മേക്ക് ടെക്നോളജീസിന് ആവശ്യമായ വൈദഗ്ധ്യം നല്‍കുന്നത് സവിതയാണ്. നിലവില്‍ ബംഗളൂരുവിലാണ് താമസിക്കുന്നത്.

ഋതു സാറ തോമസ് (ആര്‍ക്കിടെക്റ്റ്)

ഋതു സാറ തോമസ്

ഋതു സാറ തോമസ് ഒരു കണ്‍സര്‍വേഷന്‍ ആര്‍ക്കിടെക്റ്റാണ്. ന്യൂഡല്‍ഹിയിലെ സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചറില്‍ നിന്ന് ആര്‍ക്കിടെക്ചറല്‍ കണ്‍സര്‍വേഷനില്‍ മാസ്റ്റര്‍ ഓഫ് ആര്‍ക്കിടെക്ച്ചറും കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ച്ചറും ഉയര്‍ന്ന മാര്‍ക്കോടെ പാസായി. ഹൈദരാബാദിലെ ബ്രിട്ടീഷ് റെസിഡന്‍സിയുടെ പുനരുദ്ധാരണം, മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ്, ബെന്നി കുര്യാക്കോസിന്റെ(വേദിക, ചെന്നൈ) ഊട്ടിയിലെ ഗ്ലിന്‍ഗാര്‍ത്ത് വില്ല, ഖാദി വില്ലേജ് ഡെവലപ്മെന്റ് പ്രോജക്ട് എന്നിവയുള്‍പ്പെടെയുള്ള സംരക്ഷണ പദ്ധതികളില്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവര്‍ ഇപ്പോള്‍ തിരുവനന്തപുരം കോളേജ് ഓഫ് ആര്‍ക്കിടെക്ചറില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

ജപ്തി ഭീഷണി, ചാലക്കുടിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

SCROLL FOR NEXT