ചിത്രം: ഫെയ്‌സ്ബുക്ക് 
Kerala

'ദേവികുളത്തിന്റെ രാജാവ്'; വിജയിച്ചു കയറി എ രാജ

ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷമാണ് ഇടതുപക്ഷം ദേവികുളത്ത് വിജയിച്ചു കയറിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ദേവികുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജ വിജയിച്ചു. 4073വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജ വിജയിച്ചിരിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷമാണ് ഇടതുപക്ഷം ദേവികുളത്ത് വിജയിച്ചു കയറിയിരിക്കുന്നത്. 

ഇതുവരെയുള്ള കണക്കനുസരിച്ച് എല്‍ഡിഎഫ് 92 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. അമ്പത് കടക്കാന്‍ സാധിക്കാതെ, യുഡിഎഫ് 45ല്‍ ഒതുങ്ങി. മൂന്ന് സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. 

പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ വിജയിച്ചു.  യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എച്ച് എബ്രഹാംക്കുട്ടിയെ 5033 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ടി പി രാമകൃഷ്ണന്‍ മണ്ഡലം നിലനിര്‍ത്തിയത്. തെരഞ്ഞെടുപ്പില്‍ ആദ്യം പുറത്തുവന്ന അന്തിമഫലമാണിത്.ആലപ്പുഴയില്‍ പി പി ചിത്തരഞ്ജന്‍ 12,803വോട്ടിന് വിജയിച്ചു. ബാലുശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എണ്ണായിരത്തിന് മുകളില്‍ വോട്ട് നേടി ധര്‍മജന്‍ ബോള്‍ഗാട്ടിയെ തോല്‍പ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

പാലക്കാടിന്റെ സമഗ്ര വികസനത്തിന് അടിയന്തര ഇടപെടൽ വേണം; തദ്ദേശ മന്ത്രിക്ക് നിവേദനം നൽകി നഗരസഭ ചെയർമാൻ

ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി സിജെപി; നേതാക്കള്‍ കസ്റ്റഡിയില്‍

സ്വര്‍ണവില താഴോട്ട്; രണ്ടുദിവസത്തിനിടെ 1560 രൂപയുടെ ഇടിവ്, 1,10,000ല്‍ താഴെ തന്നെ

എസ്എഫ്ഐ സമരത്തിനിടെ ഇടിവള ഉപയോഗിച്ച് മർദനം; പൊലീസുകാരൻ മദ്യപിച്ചതായി സ്ഥിരീകരണം, സസ്പെൻഷൻ