ദിലീപ് ( Dileep ) ഫെയ്സ്ബുക്ക്
Kerala

'നടി ആദ്യം നല്‍കിയ മൊഴിയില്‍ ദിലീപിന്റെ പേരുണ്ടായിരുന്നില്ല', ഗൂഢാലോചന കുറ്റം തെളിയാതെ പോയതിന് പിന്നില്‍

പണം ആവശ്യപ്പെട്ടുകൊണ്ട് പള്‍സര്‍ സുനി എഴുതിയെന്നു പറയുന്ന കത്തിലുള്ളത് സുനിയുടെ കൈയക്ഷരമല്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആദ്യ മൊഴിയില്‍ എട്ടാം പ്രതിയായ ദിലീപിനെതിരെ പരാമര്‍ശം ഉണ്ടായിരുന്നില്ലെന്ന് കോടതി. പൊലീസ് ആണ് അതിക്രമത്തില്‍ ദിലീപിനുള്ള പങ്കാളിത്തം കണ്ടെത്തിയത്. അതിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തതും. അതുകൊണ്ടുതന്നെ ലൈംഗിക അതിക്രമ കേസുകളില്‍ സാധാരണഗതിയില്‍ അതിജീവിതയുടെ മൊഴിക്കു ലഭിക്കുന്ന മുന്‍തൂക്കം ദിലീപിന് എതിരായ ഗുഢാലോചനാക്കുറ്റത്തില്‍ നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ദിലീപിനെതിരെ ആദ്യം നല്‍കിയ മൊഴിയില്‍ അതിജീവിത ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. എന്നാല്‍ അന്വേഷണ ഘട്ടത്തില്‍ കുറ്റകൃത്യത്തില്‍ ദിലീപിന്റെ പങ്കാളിത്തം പൊലീസ് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.

ഒന്നാം പ്രതി ദിലീപില്‍നിന്നു പണം കൈപ്പറ്റിയതിനു തെളിവില്ല. ജയിലില്‍ ഫോണ്‍ എത്തിച്ചതിലും അതിലൂടെ പണത്തിനായി നാദിര്‍ഷയെ ബന്ധപ്പെട്ടു എന്നതിലും വ്യക്തതയില്ല. പണം ആവശ്യപ്പെട്ടുകൊണ്ട് പള്‍സര്‍ സുനി എഴുതിയെന്നു പറയുന്ന കത്തിലുള്ളത് സുനിയുടെ കൈയക്ഷരമല്ല. അതുകൊണ്ടുതന്നെ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന വാദത്തിനു തെളിവു പോര- കോടതി ചൂണ്ടിക്കാട്ടി.

ദിലീപും സുനിയും ഒരേ ടവര്‍ ലൊക്കേഷനുകളില്‍ ആയിരുന്നെന്ന പ്രോസിക്യൂഷന്‍ വാദം ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.

2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്. കേസില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. എന്നാല്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കോടതി ദിലീപ് ഉള്‍പ്പെടെ നാല് പ്രതികളെ വെറുതെവിടുകയായിരുന്നു.

Dileep's name was not mentioned in the actress's initial statement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുത്തുകാട്ടി യുഡിഎഫ്, എല്‍ഡിഎഫിന് ആശ്വസിക്കാവുന്നത് ജില്ലാ പഞ്ചായത്തുകളില്‍ മാത്രം

377 എടുത്തു, വെറും 61ന് ഓൾ ഔട്ടാക്കി! അണ്ടർ 19 വനിതാ ഏകദിനത്തിൽ റെക്കോർഡ് ജയവുമായി കേരളം

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

മാധ്യമ പ്രവർത്തകൻ ജി വിനോദ് അന്തരിച്ചു

വിജയ് മർച്ചൻ്റ് ട്രോഫി; കേരളത്തിനെതിരെ മുംബൈയ്ക്ക് ലീഡ്

SCROLL FOR NEXT