ഫയല്‍ ചിത്രം 
Kerala

ദിലീപിന്റെ ഫോണുകള്‍ നന്നാക്കിയിരുന്ന യുവാവിന്റെ അപകടമരണം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം, പൊലീസില്‍ പരാതി

ദിലീപിന്റെ മൊബൈല്‍ഫോണുകള്‍ സലീഷാണ് സര്‍വീസ് നടത്തിയിരുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദിലീപിന്റെ മൊബൈല്‍ഫോണുകള്‍ നന്നാക്കിയിരുന്ന യുവാവ് കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍. യുവാവിന്റെ ബന്ധുക്കള്‍ അങ്കമാലി പൊലീസിലാണ് പരാതി നല്‍കിയത്. കൊടകര കോടാലി സ്വദേശി സലീഷ് എന്ന യുവാവ് 2020 ഓഗസ്റ്റ് 30നാണ് വാഹനാപകടത്തില്‍ മരിച്ചത്. 

അങ്കമാലി ടെല്‍ക്കിന് സമീപത്തുവെച്ചായിരുന്നു അപകടം. എറണാകുളം പെന്റാമേനകയില്‍ മൊബൈല്‍ഫോണ്‍ സര്‍വീസ് നടത്തി വന്നിരുന്നയാളാണ് സലീഷ്. ദിലീപിന്റെ മൊബൈല്‍ഫോണുകള്‍ സലീഷാണ് സര്‍വീസ് നടത്തിയിരുന്നത്. 

അന്ന് ഈ അപകടത്തില്‍ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടായിരുന്നില്ല. എന്നാല്‍ ദിലീപിന്റെ കേസുമായി ബന്ധെപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാരിന്റെ വെളിപ്പെടുത്തലിന് പിന്നാലെ, യുവാവിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ആരോപണം ഉന്നയിച്ചിരുന്നു. 

ഈ ആക്ഷേപം മുന്‍നിര്‍ത്തിയാണ് സലീഷിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. മരിക്കും മുമ്പ് സലീഷ് ദിലീപിനെ കാണാന്‍ പോയിരുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദിലീപിനൊപ്പം ഇയാള്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT