എ എസ് രുദ്രനാഥ് എക്സ്പ്രസ്സ്
Kerala

'ഇത് വിവേചനമാണ്', ഡ്രൈവിങ് ടെസ്റ്റിന് അനുമതി തേടി ഭിന്നശേഷിക്കാരന്‍ രുദ്രനാഥ് ഹൈക്കോടതിയില്‍

കഴിഞ്ഞ നാല് വര്‍ഷമായി ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാനുള്ള അനുമതി തേടി രുദ്രനാഥ് മോട്ടോര്‍ വാഹന വകുപ്പിന്റെ വാതിലില്‍ മുട്ടുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരു വര്‍ഷം മുമ്പാണ് ഇരു കൈകളും ഇല്ലാത്ത 32 കാരിയായ ജിലുമോള്‍ മേരിയറ്റ് തോമസിന് ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ചരിത്രപരമായ നീക്കമായി ഈ തീരുമാനത്തെ പലരും വിലയിരുത്തി. എന്നാല്‍ 40 ശതമാനം വൈകല്യമുള്ള 22 കാരനായ രുദ്രനാഥ് ഡ്രൈവിങ് ലൈസന്‍സിനുള്ള ടെസ്റ്റിനായി പലതവണ കയറിയിറങ്ങിട്ടും അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് രുദ്രനാഥ്.

കഴിഞ്ഞ നാല് വര്‍ഷമായി ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാനുള്ള അനുമതി തേടി രുദ്രനാഥ് മോട്ടോര്‍ വാഹന വകുപ്പിന്റെ വാതിലില്‍ മുട്ടുകയാണ്. വലതു കൈയില്‍ മൂന്ന് വിരലുകള്‍ മാത്രമാണ് രുദ്രനാഥിനുള്ളത്. വാഹനത്തില്‍ മതിയായ രൂപമാറ്റം വരുത്തിയാല്‍ രുദ്രനാഥിന് ഓടിക്കാന്‍ കഴിയുമെന്ന് ചാലക്കുടി താലൂക്ക് ആശുപത്രി മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും ഓടിക്കുന്നയാളുടെ സൗകര്യത്തിനനുസരിച്ച് വാഹനം മാറ്റാന്‍ കഴിയില്ലെന്ന് പറഞ്ഞ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അപേക്ഷ തള്ളി. ഗതാഗത അതോറിറ്റിയുടെ നടപടികള്‍ ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന്റെ ലംഘനവും വിവേചനപരവുമാണെന്ന് ആരോപിച്ചാണ് രുദ്രനാഥ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

18 വയസായപ്പോള്‍ തന്നെ ലൈസന്‍സ് ടെസ്റ്റിനായി ഡ്രൈവിങ് കൂളിനെ സമീപിച്ചു. ആര്‍ടിഎയില്‍ നിന്ന് അനുമതി വാങ്ങാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി ഇരിങ്ങാലക്കുട ജോയിന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ (ജെആര്‍ടിഒ) സമീപിച്ചു. വാഹനം സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് അപേക്ഷ തള്ളുകയായിരുന്നു. തുടര്‍ന്നാണ് രുദ്രനാഥ് ഹൈക്കോടതിയെ സമീപിച്ചത്. ടെസ്റ്റ് നടത്തി സുരക്ഷിതമായി വാഹനമോടിക്കാന്‍ കഴിയുമെന്ന് തെളിയിച്ചതിന് ശേഷം ലൈസന്‍സ് നല്‍കാന്‍ നിര്‍ദേശിക്കണമെന്നാണ് ഹൈക്കോടതിയോട് രുദ്രനാഥിന്റെ അപേക്ഷ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാഹനം സുരക്ഷിതമായി ഓടിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യവും പരിശീലനവും മെഡിക്കല്‍ ക്ലിയറന്‍സും ഉണ്ടെങ്കില്‍ ഭിന്നശേഷിയുള്ള ഒരാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടാനാകുമെന്ന് രുദ്രനാഥിന്റെ അഭിഭാഷകന്‍ രഞ്ജിത്ത് ബി മാരാര്‍ പറഞ്ഞു. സുപ്രീംകോടതിയിലെ ഭീം സിങ് യൂണിയന്‍ ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള കേസുകള്‍ രഞ്ജിത്ത് മാരാര്‍ സൂചിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT