KOCHI METRO ഫയല്‍ ചിത്രം
Kerala

റിപ്പബ്ലിക് ദിനത്തില്‍ സന്തോഷ വാര്‍ത്ത! കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് ഡിസ്‌കൗണ്ട്

മൊബൈല്‍ ക്യൂആര്‍ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ ടിക്കറ്റ് നിരക്കില്‍ 15 ശതമാനം ഇളവ് ലഭിക്കും.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഡിജിറ്റല്‍ ടിക്കറ്റിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. മൊബൈല്‍ ക്യൂആര്‍ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ ടിക്കറ്റ് നിരക്കില്‍ 15 ശതമാനം ഇളവ് ലഭിക്കും. നിലവില്‍ നല്‍കിയിരുന്ന 10 ശതമാനം ഡിസ്‌കൗണ്ടിന് പുറമെയാണ് 5 ശതമാനം കൂടി അധികമായി അനുവദിച്ചിരിക്കുന്നത്.

ഹ്രസ്വകാലത്തേക്കായി പ്രഖ്യാപിച്ചിട്ടുള്ള ഈ പ്രത്യേക ഓഫര്‍ 2026 ജനുവരി 26-ാം തീയതി മുതല്‍ യാത്രക്കാര്‍ക്ക് ലഭ്യമായിത്തുടങ്ങും. ക്യൂവില്‍ നില്‍ക്കാതെയും ചില്ലറ പൈസയുടെ ബുദ്ധിമുട്ടില്ലാതെയും യാത്ര ചെയ്യാന്‍ കൂടുതല്‍ ആളുകളെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്ക് ആകര്‍ഷിക്കുകയാണ് ഇതിലൂടെ മെട്രോ ലക്ഷ്യമിടുന്നത്.

മെട്രോ സ്റ്റേഷനുകളിലെ പ്രവേശന ഗേറ്റുകള്‍ ക്യാമറ അധിഷ്ഠിത ക്യൂആര്‍ സ്‌കാനിങ് സംവിധാനത്തിലേക്ക് നവീകരിച്ചതോടെ മൊബൈല്‍ ടിക്കറ്റുകള്‍ സ്‌കാന്‍ ചെയ്യുന്നത് കൂടുതല്‍ എളുപ്പമായിട്ടുണ്ട്. പുതിയ സംവിധാനം വഴി ഫോണിലെ ക്യൂആര്‍ കോഡ് വേഗത്തില്‍ തിരിച്ചറിയാനും തടസ്സമില്ലാതെ സ്റ്റേഷനിലേക്ക് പ്രവേശിക്കാനും സാധിക്കും. കൊച്ചി മെട്രോയുടെ ആകെ ടിക്കറ്റ് വില്‍പ്പനയുടെ 34 ശതമാനവും നിലവില്‍ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയാണ് നടക്കുന്നത്. ഈ നിരക്ക് ഇനിയും ഉയര്‍ത്താനാണ് അധികൃതരുടെ നീക്കം.

Good news on Republic Day! Discount for Kochi Metro passengers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡോക്ടര്‍ വിശേഷണം മെഡിക്കല്‍ ബിരുദമുള്ളവര്‍ക്ക് മാത്രമുള്ളതല്ല; ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഉപയോഗിക്കാം'

'ഒന്നും നടക്കാത്ത നാട്' എന്ന പരിഹാസത്തിനുള്ള മറുപടി; ആഗോള കപ്പല്‍ ചാലില്‍ വിഴിഞ്ഞം കേരളത്തിന്റെ പേര് സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തി

ദീപകിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

മഹാമാഘ മഹോത്സവം: ഭഗവതീ പ്രസാദത്തിനായി യക്ഷീപൂജ- വിഡിയോ

വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ടത്തിന് തുടക്കം, അതിവേഗ റെയില്‍ പ്രഖ്യാപനം 15 ദിവസത്തിനകം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT