daily horoscope
daily horoscopefile

Today's Rashi Phalam March 11, 2026: നിക്ഷേപങ്ങളിൽ നിന്ന് പണം ലഭിക്കും, ഭാഗ്യമുള്ള സമയമാണിത്

ഇന്നത്തെ നക്ഷത്രഫലം – 11-3-2026 ഡോ. പി. ബി. രാജേഷ്
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

നാളുകളായി നീണ്ടു നിന്നിരുന്ന ഒരു കാര്യത്തിൽ നിർണായക തീരുമാനം ഉണ്ടാകും. സാമ്പത്തിക മായി അപ്രതീക്ഷിതമായൊരു നേട്ടം ലഭിക്കാനിടയുണ്ട്. ജോലിയിൽ ഉയർച്ച നേടും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

കുടുംബത്തിൽ പ്രധാനമായ ചർച്ചകൾ നടക്കും. പുതിയ അവസരങ്ങൾ ലഭിക്കും. അപ്രതീക്ഷിതമായി ഒരു സാമ്പത്തിക സഹായം ലഭിക്കാൻ ഇടയുണ്ട്. യാത്രകളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ സാധിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഒരു പഴയ പ്രശ്നത്തിന് പരിഹാരം കണ്ടെത്തും. അപ്രതീക്ഷിതമായി ചില ചെലവുകൾ വരാം.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

സാമ്പത്തികമായി പുരോഗതി ഉണ്ടാകും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കുടുംബത്തിൽ സന്തോഷകരമായ ഒരു സംഗമം നടക്കാം. നിക്ഷേപങ്ങളിൽ നിന്ന് ചെറിയ നേട്ടം ലഭിക്കാം.

daily horoscope
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഭരണി മഹോത്സവത്തിന് കൊടിയേറി

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പുതിയ ജോലിയിൽ പ്രവേശിക്കും. ചില കാര്യങ്ങളിൽ ധൈര്യമായ തീരുമാനങ്ങൾ എടുക്കേണ്ടി വരും. ചിട്ടി അല്ലെങ്കിൽ നിക്ഷേപങ്ങളിൽ നിന്ന് പണം ലഭിക്കാൻ സാധ്യതയുണ്ട്.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിവരും. സാമ്പത്തികമായി അപ്രതീക്ഷിത നേട്ടം ലഭിക്കും. പഴയ ബാധ്യതകൾ തീർക്കാൻ കഴിയും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പുതിയ അവസരങ്ങൾ ലഭിക്കും. സാമൂഹിക രംഗത്ത് അംഗീകാരം നേടും. ഇൻഷുറൻസ് അല്ലെങ്കിൽ പഴയ സാമ്പത്തിക ഇടപാടുകളിൽ നിന്ന് പണം ലഭിക്കാം. ഭാഗ്യമുള്ള സമയമാണിത്.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ചില നിയമപരമായ കാര്യങ്ങളിൽ ഇടപെടേണ്ട സാഹചര്യം ഉണ്ടാകും. സാമ്പത്തികമായി ഒരു വലിയ തുക കൈവശം വന്നുചേരാൻ സാധ്യതയുണ്ട്.

daily horoscope
ദാമ്പത്യത്തിൽ തർക്കങ്ങൾ; ഈ ആഴ്ച നിങ്ങൾക്കെങ്ങനെ എന്നറിയാം

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുതിയ പദ്ധതികൾ ആരംഭിക്കാൻ സാധിക്കും. പ്രധാനപെട്ട ചില തീരുമാനങ്ങൾഎടുക്കും. ജോലിയിൽ ഉയർച്ച നേടും. അപ്രതീക്ഷിതമായ ചില ബുദ്ധി മുട്ടുകൾ വന്നാലും അതിനെ അതിജീവിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും. യാത്രകളിൽ നിന്ന് നേട്ടം ലഭിക്കും. ഒരു പഴയ പ്രശ്നത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടാൻ ഇടയുണ്ട്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ അവസരം ലഭിക്കും. അപ്രതീക്ഷിതമായി ചില സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. തീർത്ഥയാത്ര നടത്തും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. ചില നിയമകാര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ടിവരും. നിക്ഷേപങ്ങളിൽ നിന്ന് പണം ലഭിക്കാൻ സാധ്യതയുണ്ട്. ഒരു പ്രധാന വാർത്ത മനസ്സിന് ആശ്വാസം നൽകും.

Summary

Today's Horoscope in Malayalam: Profits from Investments Expected, Relief Through Good News.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com