Dispute over mayoral election in Kollam Municipal Corporation  
Kerala

മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കലാപക്കൊടി ഉയര്‍ത്തി ലീഗ്

ആര്‍എസ്പിയുടെ ഷൈമ, മുസ്‌ലിം ലീഗിന്റെ മാജിദ വഹാബ് എന്നിവരുടെ പേരുകളാണ് ഡെപ്യൂട്ടി മേയര്‍ പദവിയിലേക്ക് ഉയര്‍ന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊച്ചിയ്ക്കും തൃശൂരിനും ശേഷം കൊല്ലം കോര്‍പറേഷനിനും പുതിയ ഭരണ സമിതിയെ ചൊല്ലി തര്‍ക്കം. മേയര്‍ സ്ഥാനത്തേക്ക് ആര് എന്നതായിരുന്നു കൊച്ചിയിലും കൊല്ലത്തും തര്‍ക്കവിഷയം എങ്കില്‍ ഡെപ്യൂട്ടി മേയര്‍ പദവിയെ ചൊല്ലിയാണ് കൊല്ലം യുഡിഎഫിലെ തര്‍ക്കം. ആര്‍എസ്പിയും, മുസ്ലീം ലീഗുമാണ് കൊല്ലം യുഡിഎഫില്‍ കലാപക്കൊടി ഉയര്‍ത്തുന്നത്.

കൊല്ലം മേയര്‍ സ്ഥാനത്തേക്ക് എ കെ ഹഫീസിന്റെ പേര് നേരത്തെ തന്നെ ധാരണയായിരുന്നു. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെ ചൊല്ലിയാണ് തര്‍ക്കം. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് യുഡിഎഫില്‍ ചര്‍ച്ചകള്‍ ഉണ്ടാവുകയും ചെയ്തിരുന്നില്ല. ആര്‍എസ്പിയുടെ ഷൈമ, മുസ്‌ലിം ലീഗിന്റെ മാജിദ വഹാബ് എന്നിവരുടെ പേരുകളാണ് ഡെപ്യൂട്ടി മേയര്‍ പദവിയിലേക്ക് ഉയര്‍ന്നത്.

എന്നാല്‍ സാമുദായിക സമവാക്യം പാലിക്കപ്പെടില്ലെന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ കരുമാലില്‍ ഉദയ സുകുമാരനെ സ്ഥാനത്തേക്ക് പരിഗണിക്കാം എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.

ആദ്യ ഘട്ടത്തില്‍ കൊല്ലം മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികള്‍ കോണ്‍ഗ്രസ് കൈവശം വയ്ക്കുകയും ഭരണ സമിതിയുടെ അവസാന സമയത്ത് ഇവ വീതം വയ്ക്കാമെന്നുമാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ച് ഉപാധി. അവസാന ഓരോവര്‍ഷം മറ്റ് പാര്‍ട്ടികള്‍ക്ക് കൈമാറുക എന്നതായിരുന്നു നിര്‍ദേശം.

ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആര്‍എസ്പിയും ലീഗും നിലപാട് എടുത്തത്. ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിട്ട് നില്‍ക്കുമെന്നാണ് ലീഗിന്റെ നിലപാട്. യുഡിഎഫ് യോഗത്തിലും ലീഗ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ നാളെ മേയര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്‍എസ്പി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 56 അംഗ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ 27 സീറ്റുകളാണ് യുഡിഎഫിന്. എല്‍ഡിഎഫ് 16 സീറ്റിലും ബിജെപി 12 സീറ്റിലും വിജയിച്ചു. ഒരു സീറ്റില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയും വിജയിച്ചു.

Dispute over mayoral election in Kollam Municipal Corporation too muslim League raises flag in UDF.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഓണമെത്താൻ ഒരാഴ്ച, 'ബെത്ലഹേം കുടുംബ യൂണിറ്റിന്' 4 ദിവസം മാത്രം; നിവിൻ പോളി-മമിത ചിത്രം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

'മുന്നിലുള്ളത് വെറും മാസങ്ങൾ മാത്രം...', കാൻസർ പോരാട്ടത്തെ കുറിച്ച് ജോർദൻ ബ്രുണോലി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 533 lottery result

'ദളപതിയുടെ വെറിയാട്ടം കാണാൻ റെഡിയായിക്കോ!' തിയറ്ററിലെ സ്വീകാര്യത ഒടിടിയിൽ കിട്ടുമോ ? 'ജന നായകൻ' എവിടെ കാണാം