Rahul Easwar Screen grab
Kerala

'തെറ്റായ സന്ദേശം നല്‍കും', രാഹുല്‍ ഈശ്വറിന് ഇന്നും ജാമ്യമില്ല

അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിക്കുന്നത് ശരിയായ നടപടിയല്ലെന്നും കോടതി നിലപാട് എടുക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഇന്നും ജാമ്യമില്ല. രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം ഉള്‍പ്പെടെ പരിഗണിച്ചാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാല് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിക്കുന്നത് ശരിയായ നടപടിയല്ലെന്നും കോടതി നിലപാട് എടുക്കുകയായിരുന്നു. സ്ത്രീ പീഡനകേസുകളിലെ ഇരകളെ അപമാനിക്കുന്ന വിധത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിഡിയോ പങ്കുവയ്ക്കുന്നത് രാഹുല്‍ ഈശ്വര്‍ പതിവായി ചെയ്യുന്നുണ്ട്. ഈ കേസില്‍ ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. രാഹുല്‍ ഈശ്വര്‍ പരാതിക്കാരിയെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തി. ഇത്തരം ഇടപെടലുകള്‍ ലഘുവായി കാണുന്നില്ലെന്നും കോടതി വിലയിരുത്തി.

പോസ്റ്റ് ചെയ്ത വിഡിയോ പിന്‍വലിക്കാന്‍ തയ്യാറാണ് എന്ന് ഉള്‍പ്പെടെ രാഹുല്‍ ഈശ്വര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ കേസില്‍ നടപടികള്‍ കടുപ്പിക്കുകയാണ് പൊലീസ് ചെയ്യുന്നത്. രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കി. അന്വേഷണവുമായി ഒരുതരത്തിലും സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ ആവശ്യം.

district court in Thiruvananthapuram denaid YouTuber Rahul Easwar bail. amid support for rape accused MLA Rahul Mamkootathil


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 കിലോമീറ്റര്‍ വരെ പരമാവധി 7500, 1500 മുകളില്‍ 18,000 രൂപ; വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

പ്രതിസന്ധി അയയുന്നു? 95 ശതമാനം കണക്ടിവിറ്റി പുനഃസ്ഥാപിച്ചതായി ഇന്‍ഡിഗോ

'ആഹാരം കഴിക്കാം'; ജയിലില്‍ നിരാഹാരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞു, വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മന്ത്രി റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്ന് പരിചയപ്പെടുത്തി; പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

SCROLL FOR NEXT