ചിഞ്ചുറാണി/ഫയല്‍ ചിത്രം 
Kerala

ചടയമംഗലത്ത് ചിഞ്ചുറാണി ?; സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ഇന്ന് വീണ്ടും ജില്ലാനേതൃയോഗം

തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ചടയമംഗലത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലം ജില്ലയിലെ ചടയമംഗലം സീറ്റിലെ സ്ഥാനാര്‍ത്ഥിയെ സിപിഐ ഇന്ന് തീരുമാനിച്ചേക്കും. ഇതിനായി ജില്ലാ നിര്‍വാഹക സമിതി യോഗം ഇന്ന് ചേരും. പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണിയെ മല്‍സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വം താല്‍പ്പര്യപ്പെടുന്നത്. 

എന്നാല്‍ എ മുസ്തഫയെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നത്. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ചടയമംഗലത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു. ജില്ലാ നിര്‍വാഹക സമിതി യോഗം വീണ്ടും ചേര്‍ന്ന ശേഷം അന്തിമ തീരുമാനമെടുക്കാന്‍ ഇന്നലെ തീരുമാനിക്കുകയായിരുന്നു. 

എ മുസ്തഫയെ തഴഞ്ഞാല്‍ പ്രാദേശിക തലത്തില്‍ പ്രതിഷേധം ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചടയമംഗലം, പറവൂര്‍, ഹരിപ്പാട്, നാട്ടിക എന്നിവ ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

'മാനം കെടുത്തരുത്'; സനകുമാറിനെതിരെ പരാതിയുമായി സഞ്ജു; ആഡംബരക്കാര്‍ തിരിച്ചേല്‍പ്പിച്ച് കെഎം ഷാജി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഗ്ലോബല്‍ വില്ലേജിന്റെ മറവില്‍ തട്ടിപ്പ്; വ്യാജ വെബ്‌സൈറ്റുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, മുന്നറിയിപ്പുമായി പൊലീസ്

ദുവയ്ക്ക് കൂട്ടായി കുഞ്ഞനുജത്തി എത്തി; പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക

ഇക്കാര്യത്തില്‍ മറ്റ് ഇന്‍ഡസ്ട്രികള്‍ മലയാളത്തെ കണ്ടു പഠിക്കണം, എനിക്കും അതില്‍ ബഹുമാനം തോന്നാറുണ്ട്: നാനി