പ്രതീകാത്മക ചിത്രം 
Kerala

തിരുവനന്തപുരത്ത് മാത്രം 2000ത്തിലധികം രോ​ഗികൾ; ജില്ല തിരിച്ചുള്ള കണക്ക് 

എറണാകുളം, കൊല്ലം, മലപ്പുറം, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ആയിരത്തിലധികം കേസുകൾ സ്ഥിരീകരിച്ചു 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടുതൽ കോവിഡ് രോ​ഗികൾ തിരുവനന്തപുരം ജില്ലയിൽ. തിരുവനന്തപുരത്ത് മാത്രമാണ് ഇന്ന് രണ്ടായിരത്തിലധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം, കൊല്ലം, മലപ്പുറം, പാലക്കാട്, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂർ 1291, കോഴിക്കോട് 1006 എന്നിങ്ങനെയാണ് ഇവിടങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം. 

ആലപ്പുഴ 845, കണ്ണൂർ 667, കോട്ടയം 662, ഇടുക്കി 584, കാസർകോട്​ 499, പത്തനംതിട്ട 479, വയനാട് 191എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ രോ​ഗം സ്ഥിരീകിരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 108 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,433 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 626 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,804 ആയി. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,355 പേർ രോഗമുക്തി നേടി. ഇതോടെ 1,34,001 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,57,597 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,62,253 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT