തിരുവനന്തപുരം: ദീപാവലി പോലുള്ള ആഘോഷങ്ങളുടെ ചുവടുപിടിച്ച് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ നിരവധി ഓഫറുകള്‍ നല്‍കാറുണ്ട്. ഈ അവസരം മുതലെടുത്താണ് തട്ടിപ്പുകാര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. പലപ്പോഴും ഇ-കോമേഴ്സ് വെബ്‌സൈറ്റുകളുടെയും ആപ്പുകളുടെയും ലോഗോ, അവരുടേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ പരസ്യം നല്‍കുന്നത്. ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥ വെബ്‌സൈറ്റ് പോലെ തോന്നിക്കുന്ന ഇവ സന്ദര്‍ശിച്ച് ഓര്‍ഡര്‍ ചെയ്താല്‍ പണം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.
വളരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചു മാത്രമേ അവയിലൂടെ ഓര്‍ഡര്‍ നല്‍കാനും പണം കൈമാറ്റം ചെയ്യാനും ശ്രമിക്കാവൂ എന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി. വ്യാജ വെബ്‌സൈറ്റുകള്‍ തിരിച്ചറിയുന്നതിന് വെബ്‌സൈറ്റ് വിലാസം സൂക്ഷ്മമായി പരിശോധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കുറിപ്പ്:
ദീപാവലി പോലുള്ള ആഘോഷങ്ങള്‍ക്ക് ചുവടുപിടിച്ച് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ നിരവധി ഓഫറുകള്‍ നല്‍കാറുണ്ട്. ഈ അവസരം മുതലെടുത്താണ് തട്ടിപ്പുകാര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. പലപ്പോഴും ഇ കോമേഴ്സ് വെബ്‌സൈറ്റുകളുടെയും ആപ്പുകളുടെയും ലോഗോ, അവരുടേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ പരസ്യം നല്‍കുന്നത്.
ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥ വെബ്‌സൈറ്റ് പോലെ തോന്നിക്കുന്ന ഇവ സന്ദര്‍ശിച്ച് ഓര്‍ഡര്‍ ചെയ്താല്‍ പണം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. വളരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചു മാത്രമേ അവയിലൂടെ ഓര്‍ഡര്‍ നല്‍കാനും പണം കൈമാറ്റം ചെയ്യാനും ശ്രമിക്കാവൂ.
വ്യാജ വെബ്‌സൈറ്റുകള്‍ തിരിച്ചറിയുന്നതിന് വെബ്‌സൈറ്റ് വിലാസം സൂക്ഷ്മമായി പരിശോധിക്കണം. വാട്ട്‌സാപ്പ്, എസ് എം എസ്, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളില്‍ പ്രവേശിക്കരുത്.
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറില്‍ പോലീസിനെ വിവരം അറിയിക്കണം. പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനകം ഈ നമ്പറില്‍ വിവരം അറിയിച്ചാല്‍ നഷ്ടമായ തുക തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates