Medical college doctors in the state boycott OP today പ്രതീകാത്മക ചിത്രം
Kerala

രോഗികള്‍ വലയും; ഇന്ന് മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരുടെ സമരം

കഴിഞ്ഞ തിങ്കളാഴ്ചയും ഒപി ബഹിഷ്‌കരിച്ചിട്ടും, സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണിത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തിന്റെ ഭാഗമായി കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) ആഭിമുഖ്യത്തില്‍ ഇന്ന് ഡോക്ടര്‍മാര്‍ വീണ്ടും ഒപി ബഹിഷ്‌കരിക്കും. കഴിഞ്ഞ തിങ്കളാഴ്ചയും ഒപി ബഹിഷ്‌കരിച്ചിട്ടും, സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണിത്.

നവംബര്‍ 5, 13, 21, 29 തിയതികളിലും ഡോക്ടര്‍മാര്‍ ഒ.പിയിലെത്തില്ല. ഇതോടൊപ്പം വിദ്യാര്‍ഥികളുടെ തിയറി ക്ലാസുകളും ബഹിഷ്‌കരിക്കും. ഈ ദിവസങ്ങളില്‍ കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു തുടങ്ങിയ അടിയന്തര ചികിത്സകള്‍ മുടക്കമില്ലാതെ നടക്കും. ഔദ്യോഗിക യോഗങ്ങള്‍ ബഹിഷ്‌കരിക്കുന്നതും തുടരുമെന്ന് കെജിഎംസിടിഎ ഭാരവാഹികള്‍ അറിയിച്ചു.

എന്‍ട്രി കേഡര്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ശമ്പളത്തിലെ അപാകതകള്‍ പരിഹരിച്ച് പി.എസ്.സി നിയമനങ്ങള്‍ വേഗത്തിലാക്കുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക ഉടന്‍ നല്‍കുക,താല്‍ക്കാലിക സ്ഥലമാറ്റങ്ങള്‍ നടത്തി എന്‍.എം.സി.യുടെ കണ്ണില്‍ പൊടിയിടാതെ സ്ഥിരം നിയമനങ്ങള്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Doctors will boycott OP services in medical colleges today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

7500 പേര്‍ മാത്രം, അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്; പ്രഥമ പരിഗണന ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വെളുത്തവര്‍ഗക്കാര്‍ക്ക്

ജയം തേടി ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്ക് നേര്‍; രണ്ടാം ടി20 ഇന്ന്

അനന്ത, പത്മനാഭസ്വാമിക്ഷേത്രത്തെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ; ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു

'ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നു, മുറിയില്‍ തനിച്ചാണെന്ന് പോലും മനസിലാക്കും'; സ്മാര്‍ട്ട്ഫോണുകളിലെ ജിപിഎസ് നിസാരമല്ലെന്ന് പഠനം

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, രാത്രി നടന്ന അപകടം നാട്ടുകാര്‍ അറിയുന്നത് പുലര്‍ച്ചെ

SCROLL FOR NEXT