എം വി ഗോവിന്ദന്‍ സംസ്ഥാന സമ്മേളനത്തില്‍  ഫെയ്‌സ്ബുക്ക്
Kerala

Exclusive/ കണ്ണൂരിൻ്റെ പേര് പറഞ്ഞ് അധികം വിമർശനം വേണ്ട: എം വി ​ഗോവിന്ദന്റെ താക്കീത്

'പിപി ദിവ്യ തെറ്റ് ചെയ്തു എന്ന് മനസ്സിലാക്കിയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്'

കെഎസ് ശ്രീജിത്ത്

കൊല്ലം: കണ്ണൂരിൻ്റെ പേര് പറഞ്ഞു അധികം വിമർശനം വേണ്ടെന്ന താക്കീതുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചക്ക് മറുപടി പറയുമ്പോഴായിരുന്നു എം വി ഗോവിന്ദൻ്റെ താക്കീത്. ജില്ലകൾ തിരിച്ച് പറഞ്ഞു വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ​ഗോവിന്ദൻ പറഞ്ഞു.

ബ്രൂവറി, സ്വകാര്യ സർവകലാശാല വിഷയങ്ങളിൽ പ്രതിസന്ധിയിലാതെ നോക്കും. വിമർശനങ്ങൾ ഉൾകൊള്ളുമെന്നും ഗോവിന്ദൻ പറഞ്ഞു. നവീകരണത്തിനായുള്ള പ്രക്രിയ ആണ് നടക്കുന്നത്. വിമർശനങ്ങളെ പാർട്ടി അതിൻ്റെ ഭാഗമായാണ് കാണുന്നത്. പാർട്ടി ജനങ്ങൾക്കായി പ്രവർത്തിക്കുന്നു. അതിൽ രാഷ്ട്രീയം കലർത്തരുത് എന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കണ്ണൂർ എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും എം വി ​ഗോവിന്ദൻ മറുപടി നൽകി. "കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയുടെ വിഷയത്തിൽ സിപിഎം എടുത്തത് കൃത്യമായ നിലപാടാണ്. ദിവ്യ തെറ്റ് ചെയ്തു എന്ന് മനസ്സിലാക്കിയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്," എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടഞ്ഞുവെച്ച എസ്എസ്എ ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കും; കേന്ദ്രം സുപ്രീം കോടതിയില്‍

പുതിയ ഓണ്‍ലൈന്‍ ഗെയിമിങ് നിയമം: പതിവ് മത്സരങ്ങളെ ഒഴിവാക്കിയേക്കുമെന്ന് സുപ്രീംകോടതി

'എല്ലാം രാഷ്ട്രീയമല്ല, സാമൂഹ്യ സേവനമാണ്'; സിറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അഭിഷേക് ശര്‍മ ബാറ്റിങ് പ്രതിഭ, ആ ഇന്നിങ്‌സിനെ പുകഴ്ത്തി ഓസീസ് സ്പിന്നര്‍

പ്രേമലു ഇസ് നത്തിംഗ് ബട്ട് എ ജെന്‍സി നാടോടിക്കാറ്റ്; രാധയുടേയും രാംദാസിന്റേയും അതേ ജീവിതാസക്തികളാണ് റീനുവിനും സച്ചിനും

SCROLL FOR NEXT