Don't speed on zebra crossings; Kerala Police tells drivers file
Kerala

ശ്രദ്ധിക്കണേ, സീബ്രാ ലൈനില്‍ ചീറി പായരുത്; ഡ്രൈവര്‍മാരോട് കേരള പൊലീസ്

ക്രോസ്സിംഗിൽ ആരും തന്നെ ഇല്ലെങ്കിൽ മാത്രം വാഹനം മുന്നോട്ട് എടുക്കുക

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരക്കേറിയ റോഡുകളില്‍ ക്രോസ് ചെയ്യാന്‍ പാട് പെടുന്നവരെ നമ്മള്‍ ദിവസവും കാണാറുണ്ട്. പലപ്പോഴും ആളുകള്‍ റോഡ് ക്രോസ് ചെയ്യുന്നത് കണ്ടിട്ടും വാഹനങ്ങള്‍ നിര്‍ത്താതെ പോകാറും ഉണ്ട്. ഈ സാഹചര്യത്തില്‍ സീബ്രാ ക്രോസില്‍ ഡ്രൈവര്‍മാര്‍ ചെയ്യേണ്ടത് എന്തെല്ലാമെന്ന് വീണ്ടും ഓര്‍മിപ്പിക്കുകയാണ് കേരള പൊലീസ്. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് പൊലീസ്. നിര്‍ദേശങ്ങള്‍ അറിയാം.

കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലെ നിര്‍ദേശങ്ങള്‍

സീബ്രാ ക്രോസ്സിൽ ഡ്രൈവർമാർ ചെയ്യേണ്ടത് :

✅ സീബ്രാ ക്രോസ്സ് സൂചിപ്പിക്കുന്ന റോഡ് സിഗ്നൽ കണ്ടാൽ വേഗം കുറച്ച് വാഹനം സീബ്രാ ക്രോസ്സിന് മുമ്പായി വാഹനം നിർത്താനുള്ള റോഡ് മാർക്കിംഗിൽ റോഡിന് ഇടതുശം ചേർത്ത് നിർത്തണം.

✅ പെഡസ്ട്രിയൻ ക്രോസ്സിംഗിലൂടെ റോഡ് ക്രോസ്സ് ചെയ്യാൻ കാൽനടക്കാരെയും വീൽ ചെയറിൽ പോവുന്നവരെയും മറ്റും അനുവദിക്കുക.

✅ ക്രോസ്സിംഗിൽ ആരും തന്നെ ഇല്ലെങ്കിൽ മാത്രം വാഹനം മുന്നോട്ട് എടുക്കുക.

✅ ട്രാഫിക് കൺട്രോൾ സിഗ്നൽ ഉള്ള ഇടങ്ങളിൽ

സ്റ്റോപ്പ് ലൈനിനു പിറകിലായി മാത്രമേ വാഹനം നിർത്താവൂ. സ്റ്റോപ്പ് ലൈൻ മാർക്ക് ചെയ്തിട്ടില്ലെങ്കിലോ അത് മാഞ്ഞു പോയിട്ടുണ്ടെങ്കിലോ പെഡസ്ട്രിയൻ ക്രോസിങിനു പിറകിലായി മാത്രം വാഹനം നിർത്തുക.

പെഡസ്ട്രിയൻ ക്രോസിങ്ങ് അടയാളപ്പെടുത്തിയിട്ടില്ല എങ്കിൽ വാഹനം പ്രൈമറി ട്രാഫിക് സിഗ്നലിൽ നിർത്തിയിടണം.

ഗ്രീൻ സിഗ്നൽ ഓൺ ആയാലും പെഡസ്ട്രിയൻ ക്രോസിംഗിൽ ആരും ഇല്ലെങ്കിൽ മാത്രമേ വാഹനം മുന്നോട്ട് എടുക്കാൻ പാടുള്ളൂ.

✅ “Give Way” അടയാളത്തിന് മുമ്പായി പെഡസ്ട്രിയൻ ക്രോസ്സിംഗ് ഇല്ലെങ്കിൽ പോലും അവിടെ കാൽ നടയാത്രക്കാർക്കാണ് മുൻഗണന.

❌ വാഹനം മുന്നോട്ട് എടുക്കാനാവാത്ത വിധം റോഡിൽ ട്രാഫിക് ബ്ലോക്കിൽ പെട്ടാൽ യാതൊരു കാരണവശാലും പെഡസ്ട്രിയൻ ക്രോസ്സിംഗിൽ നിർത്തിയിടരുത്.

Don't speed on zebra crossings; Kerala Police tells drivers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി പിണറായി വിജയന് പുത്തൻ കാർ; 1.10 കോടി അനുവദിച്ച് ധനവകുപ്പ്

'പിണറായി വിജയൻ ഇനിയും മുഖ്യമന്ത്രിയായി മടങ്ങി വരും'

കനത്ത മഴ; ചെന്നൈയിലും തിരുവള്ളൂരും പ്രളയ മുന്നറിയിപ്പ്

രാഹുൽ കേക്ക് മുറിച്ചു, ആഘോഷിക്കാൻ ഇല്ലെന്ന് കോഹ്‍ലി; ​തീരാതെ ​ഗംഭീർ, രോഹിത് ചർച്ച! (വിഡിയോ)

ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുന്നു; ബറോഡയ്ക്കായി ടി20 കളിക്കും

SCROLL FOR NEXT