മിഥുൻ, ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്ന് 
Kerala

'മര്‍ദിച്ചത് പെട്ടെന്നുള്ള പ്രകോപനത്തില്‍'; മതം മാറാന്‍ വിസമ്മതിച്ചതിന് സഹോദരി ഭര്‍ത്താവിനെ തല്ലിയ ഡോക്ടറുമായി തെളിവെടുപ്പ്

കേസിലെ ഏക പ്രതിയാണ് ഡാനിഷ്. ഇന്നലെ ഊട്ടിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് ഡാനിഷ് പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചിറയിന്‍കീഴിലെ ദുരഭിമാന മര്‍ദനക്കേസില്‍ പിടിയിലായ പ്രതി ഡോ.ഡാനിഷുമായി പൊലീസ് തെളിവെടുപ്പു നടത്തി. സഹോദരി പ്രണയിച്ചു വിവാഹം കഴിച്ച മിഥുനെ മര്‍ദിച്ച സ്ഥലത്ത് എത്തിച്ചായിരുന്നു തെളിവെടുപ്പ്. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചതായാണ് സൂചന. പെട്ടെന്നു പ്രകോപനത്തില്‍ മര്‍ദിച്ചതാണെന്ന് ഡാനിഷ് പൊലിസിനോടു പറഞ്ഞു.

കേസിലെ ഏക പ്രതിയാണ് ഡാനിഷ്. ഇന്നലെ ഊട്ടിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് ഡാനിഷ് പിടിയിലായത്. 

മതംമാറാന്‍ കൂട്ടാക്കത്തതിനാണ് സഹോദരിയുടെ മുന്നില്‍ വച്ചാണ് ഭര്‍ത്താവ് മിഥുനെ ഡാനിഷ് ക്രൂമായി മര്‍ദ്ദിച്ചത്. മിഥുന്‍ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.

മതം മാറാന്‍ വിസമ്മതിച്ചപ്പോള്‍ മര്‍ദനം

കഴിഞ്ഞ ആഴ്ചയാണ് ലാറ്റിന്‍ കാത്തലിക്‌ വിഭാഗത്തില്‍പ്പെട്ട ദീപ്തിയും ഹിന്ദു തണ്ടാര്‍ വിഭാഗത്തില്‍പ്പെട്ട മിഥുനും വിവാഹിതരായത്. ഒക്ടോബര്‍ 29 ന് ബോണക്കാട് വെച്ചായിരുന്നു വിവാഹം. എന്നാല്‍ ദീപ്തിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു.പള്ളിയില്‍ നിന്ന് വിവാഹം കഴിക്കുന്നത് സംബന്ധിച്ച് സംസാരിക്കാനായി വരണമെന്ന് പറഞ്ഞാണ് ഡാനിഷ് സഹോദരിയെയും ഭര്‍ത്താവിനെയും വിളിച്ചു വരുത്തിയത്. മതം മാറണമെന്നുമായിരുന്നു ആവശ്യം ഇത് എതിര്‍ത്തതോടെ വീട്ടിലെത്തി അമ്മയെ കണ്ട് പോകാന്‍ ഡാനിഷ് ഇരുവരോടും ആവശ്യപ്പെട്ടു. പിന്നീടായിരുന്നു മര്‍ദ്ദനം.

മിഥുനെ ആശുപത്രിയിലാക്കി പിറ്റേ ദിവസമാണ് ദീപ്തിയും കുടുംബവും ഡാനിഷിനെതിരെ പരാതി രേഖാമൂലം പൊലീസിന് നല്‍കുന്നത്. അപ്പോഴും ഡാനിഷ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അന്ന് കേസെടുത്ത പൊലീസ് മൊഴി എടുക്കാനോ ഇയാളെ കസ്റ്റഡിയിലെടുക്കാനോ തയ്യാറായില്ലെന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT