വീണാ ജോര്‍ജ് സ്‌ക്രീന്‍ഷോട്ട്
Kerala

'ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല'; സമഗ്ര അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി

മെഡിക്കല്‍ കോളജില്‍ ഫണ്ടില്ലെന്നും ഉപകരണങ്ങള്‍ തകരാറിലാണെന്നുമുള്ള ആരോപണങ്ങള്‍ ആരോഗ്യമന്ത്രി തള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ പ്രതിസന്ധിയെന്ന യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ ആരോപണത്തില്‍ സമഗ്രസ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

മെഡിക്കല്‍ കോളജില്‍ നിരവധി ശസ്ത്രക്രിയകള്‍ മുടങ്ങിയെന്ന പരാതി ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. തന്റെയോ സര്‍ക്കാരിന്റെയോ ശ്രദ്ധയില്‍ ഈ പ്രശ്‌നം ഈ രീതിയില്‍ എത്തിട്ടില്ല. ഡിഎംഇയുടെ ശ്രദ്ധയിലും ഈ വിഷയം ഇല്ല എന്നതാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളജില്‍ ഫണ്ടില്ലെന്നും ഉപകരണങ്ങള്‍ തകരാറിലാണെന്നുമുള്ള ആരോപണങ്ങളും ആരോഗ്യമന്ത്രി തള്ളി. 'മെയ് മാസം 312 ശസ്ത്രക്രിയകള്‍ നടന്നതായാണ് തനിക്ക് ലഭിച്ച കണക്ക്. ഇന്നലെ ഒരു ശസ്ത്രക്രിയ മുടങ്ങിയെന്നും അറിയാന്‍ കഴിഞ്ഞു. നൂറു കണക്കിന് രോഗികള്‍ക്ക് ശസ്ത്രക്രിയ മുടങ്ങിയെന്ന് പറയുന്നത് ചെറിയ കാര്യമല്ല. 700 കോടിയിലധികം രൂപ കിഫ്ബിയിലൂടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അനുവദിച്ചിരുന്നു.പുതിയ സംവിധാനങ്ങളും ഉപകരണങ്ങളും കിഫ്ബിയിലൂടെ അനുവദിച്ചിരുന്നു. ഈ കാലഘട്ടത്തിലാണ് മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി വിഭാഗത്തെ ഐസിഎംആര്‍ ഒരു മോഡലായിട്ട് എടുത്തത്. യൂറോളജി വിഭാഗത്തിനും മികച്ച പ്രവര്‍ത്തനത്തിന് ഐസിഎംആറില്‍ നിന്ന് അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും' മന്ത്രി പറഞ്ഞു.

Dr haris chirakkal Allegation Health Minister says comprehensive investigation will be conducted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'അന്യായ ലെവൽ പോസ്റ്റേഴ്സ് മാത്രമല്ല, പെർഫോമൻസ് കാഴ്ച വെക്കാനും അറിയാം; ഈ മുഖമൊന്ന് നോക്കി വച്ചോളൂ'

പണിക്കിടെ 'കിളി പോയ' അവസ്ഥ ഉണ്ടാകാറുണ്ടോ? മസ്തിഷ്കം ഇടയ്ക്കൊന്ന് മയങ്ങാൻ പോകും, എന്താണ് മൈക്രോ സ്ലീപ്

'സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരം, ഞാന്‍ സ്പിരിറ്റെടുത്ത് ഒഴിച്ചു കഴിഞ്ഞാല്‍ കാര്യം തീരില്ലേ'; ദ്രോഹിച്ചവര്‍ അടുത്തറിയുന്നവരെന്ന് ഇന്ദുലേഖ

ഇത്രയും മൂല്യമുള്ള വസ്തുക്കൾ ബാഗിലുണ്ടോ?, കസ്റ്റംസിനെ വിവരമറിയിക്കണം; മുന്നറിയിപ്പുമായി ഒമാൻ അധികൃതർ

SCROLL FOR NEXT