Dr. M K Ram Moves High Court for Anticipatory Bail in Nithin Raj Death Case file
Kerala

'നിതിനോട് മുൻവൈരാഗ്യം ഇല്ല, തനിക്കെതിരെ തെളിവുമില്ല'; മുൻ‌കൂർ ജാമ്യം തേടി എം കെ റാം ഹൈക്കോടതിയിൽ

നിതിനോട് മുൻവൈരാഗ്യം ഇല്ലായിരുന്നു എന്ന് പ്രതി സമർപ്പിച്ച ഹർജിയിൽ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിലെ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ.എം കെ റാം മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നിതിനോട് മുൻവൈരാഗ്യം ഇല്ലായിരുന്നു എന്ന് പ്രതി സമർപ്പിച്ച ഹർജിയിൽ പറയുന്നു. ജാമ്യപേക്ഷ കോടതി ഉടൻ പരിഗണിക്കുമെന്നാണ് സൂചന.

തനിക്കെതിരെ യാതൊരു പരാതിയും നിതിന്‍ എങ്ങും ഉന്നയിച്ചിട്ടില്ല. ആത്മഹത്യയുമായി ബന്ധപ്പെട്ട് താൻ കരുതുന്നത് ലോൺ ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുൻപ് വിദ്യാര്‍ഥിയെ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും മറ്റ് രണ്ട് അധ്യാപകരും ചേർന്ന് വിളിച്ചു വരുത്തുകയും ചോദ്യം ചെയുകയും ചെയ്തിരുന്നു. ഇത് കാരണമാകാം നിതിന്‍ ആത്മഹത്യ ചെയ്തത് എന്നാണ് ഡോ.എം കെ റാം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്.

നേരത്തെ, കേസിൽ മുന്‍കൂര്‍ ജാമ്യത്തിനായി തലശേരി സെഷന്‍സ് കോടതിയെ ഡോ.എം കെ റാം സമീപിച്ചിരുന്നു. എന്നാൽ കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. അതെ സമയം, സംഭവം നടന്നിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

Dr. M K Ram Moves High Court for Anticipatory Bail in Nithin Raj Death Case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒപെക് കൂട്ടായ്മയിൽ നിന്ന് യുഎഇ പിന്മാറി; ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞേക്കും

കൂടല്‍മാണിക്യം തിരുവുത്സവത്തിന് കൊടിയേറി; കൊടിപ്പുറത്ത് വിളക്ക് നാളെ

വിവാഹവാര്‍ഷികവും ജന്മദിനവും കുടുംബത്തിനൊപ്പം ആഘോഷമാക്കാം; പൊലീസുകാര്‍ക്ക് പ്രത്യേകം അവധിയുമായി തെലങ്കാന

ഇനി ഈ ഫോണുകളില്‍ വാട്സ്ആപ്പ് ലഭിക്കില്ല, ലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കും

പ്രതിരോധത്തിന് ശക്തി കൂട്ടാൻ എസ്–400 എത്തുന്നു; രാജസ്ഥാനിൽ വിന്യസിച്ചേക്കും, ലക്ഷ്യം പാകിസ്ഥാൻ

SCROLL FOR NEXT