P K Jabbar Press Meet 
Kerala

'ശരി സര്‍, ഓകെ... ഓകെ'; വാര്‍ത്താ സമ്മേളനത്തിനിടെ സൂപ്രണ്ടിന് ഫോണ്‍ കോള്‍, പിന്നാലെ റിപ്പോര്‍ട്ട് മുഴുവന്‍ വായിക്കാന്‍ നിര്‍ദേശം

'ഒന്നൂടെ പറഞ്ഞോ സാറെ....ശരി സര്‍' എന്ന് മറുതലയ്ക്കലുള്ള ആളോട് പ്രിന്‍സിപ്പലും പറയുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ഓഫീസ് മുറിയില്‍ നിന്നും പുതിയ ഉപകരണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ വാര്‍ത്താസമ്മേളനത്തിനിടെ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നിരന്തരം ഫോണ്‍ കോള്‍. ഡോക്ടര്‍ ഹാരിസിന്റെ മുറിയില്‍ നിന്നും മോര്‍സിലോസ്‌കോപ്പ് ആണ് കണ്ടെത്തിയതെന്ന് പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍ പറയുന്നതിനിടെയാണ് സൂപ്രണ്ടിന് ഫോണ്‍ കോള്‍ വരുന്നത്. തുടര്‍ന്ന് ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് മുഴുവനായി വായിക്കാന്‍ സൂപ്രണ്ട് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കുന്നു.

ഇതേത്തുടര്‍ന്ന് ഉപകരണം കാണാനില്ലെന്ന അന്വേഷണ സമിതി റിപ്പോര്‍ട്ടിലെ പ്രസ്തുത ഭാഗം മുഴുവനായി പ്രിന്‍സിപ്പല്‍ വായിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളില്‍ ഡോ. ഹാരിസിന്റെ ഓഫീസ് മുറിയില്‍ ആരെങ്കിലും കയറുന്നതിന്റെ ദൃശ്യം കണ്ടുവെന്ന കാര്യം വിശദീകരിക്കുന്നതിനിടെ സൂപ്രണ്ടിന് വീണ്ടും ഫോണ്‍ കോള്‍ വന്നു. ഫോണ്‍ അറ്റന്‍ഡ് ചെയ്ത സൂപ്രണ്ട് 'ശരി സര്‍, ഓകെ... ഓകെ' എന്ന് പറയുന്നതും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാണ്. വാര്‍ത്താസമ്മേളനത്തിനിടെ പ്രിന്‍സിപ്പലിനും ഫോണ്‍കോള്‍ വരികയും, ഫോണില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട്. 'ഒന്നൂടെ പറഞ്ഞോ സാറെ....ശരി സര്‍' എന്ന് മറുതലയ്ക്കലുള്ള ആളോട് പ്രിന്‍സിപ്പലും പറയുന്നുണ്ട്.

ഡോ. ഹാരിസ് ചിറയ്ക്കലിന് മെമ്മോ നല്‍കിയത് സ്വാഭാവിക നടപടിയുടെ ഭാഗമായിട്ടാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍ പറഞ്ഞത്. ഡോ. ഹാരിസിന്റെ ഓഫീസ് മുറിയില്‍ രണ്ടാമത് നടത്തിയ പരിശോധനയില്‍ വലിയ ബോക്‌സ് കണ്ടെത്തി. അതില്‍ ഓഗസ്റ്റ് 2 ന് മോര്‍സിലോസ്‌കോപ്പ് വാങ്ങിയെന്ന ബില്ലാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഉപകരണം വന്നിട്ടുണ്ട്. പുതുതായി മുറിയില്‍ കണ്ട ഉപകരണത്തിന്റെ ഫോട്ടോ പഴയതുമായി മാച്ച് ചെയ്യുന്നില്ല. സിസിടിവി നോക്കിയപ്പോള്‍ ഓഫീസ് മുറിയില്‍ ആരോ ആരോ കടന്നതായി തോന്നിയെന്നും, ഇക്കാര്യം വിശദമായി പരിശോധിച്ചു വരികയാണെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

During the medical college principal P K Jabbar's press conference, the medical college superintendent received phone calls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT