Dr SK Padmakumar വിഡിയോ സ്ക്രീൻഷോട്ട്
Kerala

'അഹമ്മദാബാദ് വിമാനാപകടത്തിലും അങ്ങനെ ചെയ്തിരുന്നു; പല്ലുകളിലെ പാളികളുടെ അളവ് വച്ചുവരെ ഒരാളുടെ പ്രായം കണ്ടെത്താം'

ഇത്തരം ദുരന്തങ്ങളിൽപ്പെട്ടവരുടെ ഒരു പല്ല് കിട്ടുകയാണെങ്കിൽ ഡിഎൻഎ എടുക്കാൻ പറ്റും.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പല്ലുകളിലൂടെ ഒരാളുടെ പ്രായവും ലിം​ഗവും കണ്ടുപിടിക്കാനാകുമെന്ന് കേരള പൊലീസിന്റെ മുഖ്യ ഫോറൻസിക് ദന്തരോഗ വിദ​​ഗ്ധനായ ഡോ എസ് കെ പത്മകുമാർ. പല്ലുണ്ടാക്കിയിരിക്കുന്നത് മൃദുകോശങ്ങൾ കൊണ്ടാണ്. അതിൽ നിന്നു പോലും ഡിഎൻഎ കണ്ടുപിടിക്കാമെന്നും ഡോ പത്മകുമാർ പറഞ്ഞു.

അഹമ്മദാബാദ് വിമാനാപകടത്തിൽ ഫോറൻസിക് ഓഡന്റോളജി (വൻദുരന്തങ്ങളിലോ മറ്റോ മൃതദേഹങ്ങൾ അഴുകുകയോ, കത്തിക്കരിയുകയോ, തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാവുകയോ ചെയ്താൽ തിരിച്ചറിയാൻ പല്ലുകളുടെ തെളിവുകൾ ഉപയോഗിക്കുന്ന ഫോറൻസിക് വിഭാ​ഗത്തിന്റെ ഒരു ശാഖ) ചെയ്തിരുന്നുവെന്നും ​ഗുജറാത്തിൽ നിന്നുള്ള ഒരു ടീമായിരുന്നു ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയ​ലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഫോറൻസിക് ഓഡന്റോളജി എന്ന് പറയുമ്പോൾ അതിൽ വെറും ബൈറ്റ് മാർക്ക് (കടിയേറ്റ പാട്) അനാലിസിസ് മാത്രമല്ല, അല്ലാത്ത കുറച്ച് കാര്യങ്ങൾ കൂടിയുണ്ട്. ഇപ്പോൾ ഒരു വൻദുരന്തം അതായത് സുനാമി അല്ലെങ്കിൽ വിമാനാപകടം അങ്ങനെയൊക്കെ വരുമ്പോൾ തകർന്നതോ അല്ലെങ്കിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലോ ആയിരിക്കും.

രീതിയിലുള്ള മൃതദേഹം ആയിരിക്കും കിട്ടുന്നത്. പല്ലിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ ശരീരത്തിൽ ഏറ്റവും ബലമുള്ള ഭാ​ഗമാണിത്. എല്ലിനേക്കാളും ബലമുണ്ട് പല്ലിന്. പല്ലുണ്ടാക്കിയിരിക്കുന്നത് മൃദുകോശങ്ങൾ കൊണ്ടാണ്. അതിൽ നിന്നു പോലും ഡിഎൻഎ കണ്ടുപിടിക്കാം. ഇത്തരം ദുരന്തങ്ങളിൽപ്പെട്ടവരുടെ ഒരു പല്ല് കിട്ടുകയാണെങ്കിൽ ഡിഎൻഎ എടുക്കാൻ പറ്റും.

അങ്ങനെ ഡിഎൻഎ വച്ച് നമുക്ക് ഇരയായവരെ കണ്ടുപിടിക്കാനാകും. അഹമ്മദാബാദ് വിമാനാപകടത്തിൽ ഫോറൻസിക് ഓഡന്റോളജി ചെയ്തിട്ടുണ്ട്. ​ഗുജറാത്തിൽ നിന്നുള്ള ഒരു ടീം തന്നെയുണ്ടായിരുന്നു. പല്ലുകളിലൂടെ നമുക്ക് ഒരാളുടെ പ്രായവും ലിം​ഗവുമൊക്കെ കണ്ടുപിടിക്കാനാകും. പല്ല് മാത്രം കിട്ടുകയാണെങ്കിൽ നമുക്കിത് കണ്ടെത്താം. കാരണം ഇത്തരം ഇൻഡിവിജ്വൽ കാരക്ടർസ്റ്റിക്സ് ഉണ്ട്.

പ്രായം കൂടുന്നവരിൽ ക്ലീറോസിസ് എന്ന് പറഞ്ഞ സംഭവമുണ്ടാകും. അപ്പോൾ പല്ല് കട്ടിയാകും. അതിനെ ​ഗ്രൈൻഡ് ചെയ്ത് നേർത്തതാക്കിയാണ് നമ്മൾ കണ്ടുപിടിക്കുന്നത്. പല പാളികളായാണ് നമ്മുടെ ഇനാമലും ഡെന്റീനുമൊക്കെ. ഈ പാളികളുടെ അളവുകൾ വച്ച് നമുക്കൊരാളുടെ പ്രായം കണ്ടുപിടിക്കാം.

ലിം​ഗ നിർണയം ഈ രീതിയിൽ കണ്ടുപിടിക്കാൻ കുറച്ചു പ്രയാസമാണ്. പക്ഷേ എല്ലുകൾ അല്ലെങ്കിൽ തലയോട്ടി ഒക്കെ കിട്ടുകയാണെങ്കിൽ അതിന്റെ കാരക്ടർസ്റ്റിക്സ് വച്ച് ലിം​ഗ നിർണയം നടത്താം". - ഡോ പത്മകുമാർ പറഞ്ഞു.

Dr SK Padmakumar talks about Ahmedabad plane crash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

181 തഹസില്‍ദാര്‍മാരുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ, ഇടപെട്ട് ട്രിബ്യൂണല്‍, സര്‍ക്കാരിന് തിരിച്ചടി

'ഈഴവന്റെ വളര്‍ച്ച തടയുന്നത് ഇത്തരം കുലംകുത്തികള്‍; ഭീഷണി വേണ്ട, അതേ നാണയത്തില്‍ തിരിച്ചടിക്കും'

'ആ രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു, സുവേന്ദു എന്റെ കൂടെ നിന്നു'; മുഖ്യമന്ത്രിയെ പ്രശംസിച്ച് മഹുവ മൊയ്ത്ര; വീണ്ടും ചര്‍ച്ചയായി ബംഗാള്‍ രാഷ്ട്രീയം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകന് 27 ദിവസത്തിന് ശേഷം ജാമ്യം

2.5 ലക്ഷത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി; ബ്രിട്ടനില്‍ പാക് ഗ്രൂമിങ് ഗ്യാങിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍, റിപ്പോര്‍ട്ട്