ഡോ.വി.കെ.വിജയന്‍,കെ പി വിശ്വനാഥന്‍ 
Kerala

ഡോ.വി കെ വിജയന്‍ വീണ്ടും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍

ശനിയാഴ്ച ഗുരുവായൂരില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായി ഡോ.വി.കെ.വിജയനെയും ദേവസ്വം ബോര്‍ഡ് അംഗമായി കെ പി വിശ്വനാഥനെയും സര്‍ക്കാര്‍ നിയമിച്ചു. ശനിയാഴ്ച ഗുരുവായൂരില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായ രണ്ടാം വട്ടമാണ് വികെ വിജയന്‍ ദേവസ്വം ചെയര്‍മാനാവുന്നത്.

കെ പി വിശ്വനാഥന്‍ നിലവില്‍ സിപിഐ പറവൂര്‍ മണ്ഡലം സെക്രട്ടറിയാണ്.1985-86 ല്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസ സമയത്ത് എഐഎസ്എഫിലൂടെ തുടക്കം മാല്യങ്കര എസ്എന്‍എം കോളേജ് എഐഎസ്എഫ് സെക്രട്ടറി, താലൂക്ക് സെക്രട്ടറി, പ്രസിഡന്റ്,ജില്ല ജോ : സെക്രട്ടറി, സി പി ഐ ബ്രാഞ്ച്, സെക്രട്ടറി, വടക്കേക്കര എല്‍ സി സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എഐടിയുസി മണ്ഡലം പ്രസിഡന്റ്, ദീര്‍ഘകാലം പാര്‍ട്ടി താലൂക്ക് - മണ്ഡലം കമ്മിറ്റി അംഗം, ഇപ്പോള്‍ സി പി ഐ മണ്ഡലം സെക്രട്ടറിയും, ജില്ലാ കമ്മറ്റി അംഗവുമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം