Dr.C N Vijayakumari approached High Court on caste abuse in Kerala University case file
Kerala

ഗവേഷക വിദ്യാര്‍ഥിക്കെതിരായ ജാതി അധിക്ഷേപം; ഹൈക്കോടതിയെ സമീപിച്ച് സംസ്‌കൃത വിഭാഗം മേധാവി എന്‍ വിജയകുമാരി

അക്കാദമിക് സത്യസന്ധത ഉയര്‍ത്തിപ്പിടിച്ചതിനാണ് തനിക്കെതിരെ കേസെടുത്തതെന്ന് ഡോ. സി എന്‍ വിജയകുമാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ സംസ്‌കൃത വിഭാഗം മോധാവി ഡോ. സി എന്‍ വിജയകുമാരി ഹൈക്കോടതിയെ സമീപിച്ചു. ദലിത് ഗവേഷക വിദ്യാര്‍ത്ഥി വിപിന്‍ വിജയനെ അപമാനിച്ചെന്ന പരാതിയില്‍ കേസെടുത്ത പൊലീസ് നടപടിക്കെതിരെയാണ് ഡോ. സി എന്‍ വിജയകുമാരി ഹൈക്കോടതിയെ സമീപിച്ചത്. അക്കാദമിക് സത്യസന്ധത ഉയര്‍ത്തിപ്പിടിച്ചതിനാണ് തനിക്കെതിരെ കേസെടുത്തതെന്ന് ഡോ. സി എന്‍ വിജയകുമാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് വിജയകുമാരിയുടെ ഹര്‍ജിയില്‍ സര്‍വകലാശാലയോടും പൊലീസിനോടും ഹൈക്കോടതി വിശദീകരണം തേടി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം പുറത്തുവരുന്നത്. തുടര്‍ന്ന് ഗവേഷക വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ സി എന്‍ വിജയകുമാരിക്കെതിരെ പട്ടികജാതി- പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തിരുന്നു. ശ്രീകാര്യം പൊലീസാണ് കേസെടുത്തത്. ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയനാണ് ജാതി അധിക്ഷേപത്തിന്റെ പേരില്‍ പരാതി നല്‍കിയത്. 'നിനക്ക് എന്തിനാണ് ഡോക്ടര്‍ എന്ന വാല്, നിനക്ക് വാലായി നിന്റെ ജാതിപ്പേര് ഉണ്ടല്ലോ' എന്ന് വിദ്യാര്‍ഥിയോട് വകുപ്പ് മേധാവി പറഞ്ഞതായാണ് കേസ്. റിപ്പോര്‍ട്ടില്‍ ഒപ്പിട്ടു നല്‍കുമോ എന്ന് ചോദിച്ചപ്പോഴാണ് ജാതീയ അധിക്ഷേപം നടത്തിയതെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുള്ളത്.

2015ല്‍ വിപിന്‍ എംഫില്‍ പഠിക്കുമ്പോള്‍ മുതല്‍ വിജയകുമാരിയായിരുന്നു ഗൈഡ്. അന്ന് മുതല്‍ വിപിനെ ജാതിക്കാര്യം പറഞ്ഞ് അധിക്ഷേപിക്കാറുണ്ടായിരുന്നു. പുലയനും പറയനും വന്നതോടെ സംസ്‌കൃതത്തിന്റെ മഹിമ നഷ്ടപ്പെട്ടെന്നും വിജയകുമാരി പറഞ്ഞതായി എഫ്‌ഐആറില്‍ പറയുന്നു. നിന്നെ പോലുള്ള നീച ജാതിക്കാര്‍ എത്ര ശ്രമിച്ചാലും സംസ്‌കൃതം പഠിക്കാനാവില്ലെന്ന് പ്രതി നിരന്തരം പറയുമായിരുന്നെന്നും വിദ്യാര്‍ത്ഥി കയറിയ റൂം അശുദ്ധമായി എന്ന് പറഞ്ഞ് ശുദ്ധീകരിക്കാന്‍ വെള്ളം തളിക്കുമായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

Dr.C N Vijayakumari approached High Court on caste abuse in Kerala University case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലക്ഷ്യത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റിയിട്ടില്ല'; ഡല്‍ഹിയിലേത് ചാവേര്‍ സ്‌ഫോടനമല്ലെന്ന് നിഗമനം

വ്യവസായ സൗഹൃദ റാങ്കിങില്‍ വീണ്ടും ഒന്നാമത് കേരളം

ചരിത്രമെഴുതി ബിഹാര്‍; രേഖപ്പെടുത്തിയത് 1951ന് ശേഷമുള്ള ഉയര്‍ന്ന പോളിങ്; 71 ശതമാനം വനിതകള്‍ വോട്ട് ചെയ്‌തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ശബരിമല വ്രതത്തിന്റെ ഭാഗമായി കറുപ്പ് വസ്ത്രം ധരിച്ച് വന്ന വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിച്ചു; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി

ടിഎന്‍ പ്രതാപന്‍ എഐസിസി സെക്രട്ടറി; പുതുച്ചേരി- ലക്ഷദ്വീപ് ചുമതല

SCROLL FOR NEXT