പുറപ്പെടാൻ സജ്ജമായി ഡ്രഡ്ജർ വീഡിയോ ദൃശ്യത്തില്‍ നിന്ന്
Kerala

ജലനിരപ്പിൽ നിന്ന് 25 അടി താഴ്ചയിൽ വരെ യന്ത്രക്കൈകൾ എത്തും; പുറപ്പെടാൻ സജ്ജമായി ഡ്രഡ്ജർ (വീഡിയോ)

ജലോപരിതലത്തിൽ പൊങ്ങിക്കിടന്നാണ് ഡ്രഡ്ജിങ് യന്ത്രം പ്രവർത്തിക്കുക

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: അർജുന്റെ ജീവനായി കേരളക്കര പ്രാർഥനയോടെ കാത്തിരിക്കുമ്പോൾ തൃശൂരിൽ നിന്നും ഡ്രഡ്ജിങ് യന്ത്രം ഗംഗാവലി പുഴയിലെ തിരച്ചിലിന് പുറപ്പെടാൻ സജ്ജമായി. ഇതിനു മുന്നോടിയായി കാർഷിക സർവകലാശാലയിലെ ഒരു ഉദ്യോഗസ്ഥനും ഓപ്പറേറ്ററും ഗംഗാവലിയിലേയ്ക്ക് പുറപ്പെട്ടു. ശക്തമായ ഒഴുക്കുള്ള പുഴയിൽ ഇത് പ്രവർത്തിപ്പിക്കാനാകുമോ എന്ന് പരിശോധിക്കുകയാണ് ഇവർ ചെയ്യുക ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും യന്ത്രം പുറപ്പെടുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജലനിരപ്പിൽ നിന്ന് 25 അടി താഴ്ചയിൽ വരെ യന്ത്രത്തിന്റെ കൈകൾ എത്തും. ശക്തമായ ഒഴുക്കിൽ യന്ത്രം പ്രവർത്തിക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഒരു ബോട്ടിൽ ഘടിപ്പിച്ച മണ്ണുമാന്തി യന്ത്രമാണിത്. ജലോപരിതലത്തിൽ പൊങ്ങിക്കിടന്നാണ് പ്രവർത്തിക്കുക. തൃശൂർ ജില്ല കലക്ടറും ഷിരൂരിലെ ജില്ലാ ഭരണാധികാരിയും ചർച്ചനടത്തിയതിനു ശേഷമാണ് ഡ്രഡ്ജർ അയയ്ക്കാൻ തീരുമാനിച്ചത്.

കാർഷിക സർവകലാശാല രൂപപ്പെടുത്തിയ ഈ ഡ്രഡ്ജിങ് ക്രാഫ്റ്റ് ഇപ്പോൾ തൃശൂരിലെ എൽത്തുരുത്ത് കനാലിലാണുള്ളത്. അവിടെ പായലും ചെളിയും നീക്കിവരികയാണ്. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ട്രക്ക് ഡ്രൈവർ അർജുനെ കാണാതായിട്ട് 14 ദിവസം പിന്നിടുകയാണ്. തിരച്ചിൽ നിർത്തിവയ്ക്കരുതെന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകയ്ക്ക് കത്തയച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

'സിംപിൾ അതാണ് ഇഷ്ടം'; കിങ് ഖാന്റെ പ്രായത്തെ തോൽപിച്ച സൗന്ദര്യത്തിന്റെ രഹസ്യം

സെബിയിൽ ഓഫീസർ ഗ്രേഡ് എ തസ്തികയിൽ ഒഴിവ് ; ഡിഗ്രികാർക്കും അവസരം; ശമ്പളം 1.84 ലക്ഷം വരെ

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

SCROLL FOR NEXT