ഫയല്‍ ചിത്രം 
Kerala

ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിൽ ഇടിച്ചു; ഡ്രൈവർ മരിച്ചു 

കണ്ണൂർ കെഎസ്ടിപി–എരിപുരം റോഡ് സർക്കിളിനു സമീപമാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കെട്ടിടത്തിലിടിച്ച് അപകടം. ലോറി ഡ്രൈവർ തിരുപ്പൂർ സ്വദേശി മുത്തു (25) സംഭവസ്ഥലത്തു തന്നെ മരിച്ചു. കെഎസ്ടിപി–എരിപുരം റോഡ് സർക്കിളിനു സമീപം പുലർച്ചെ രണ്ടുമണിക്കായിരുന്നു അപകടം. 

മംഗലാപുരത്തുനിന്ന് തിരുച്ചിറപ്പള്ളിയിലേക്കു കരി കൊണ്ടുപോകുന്ന നാഷനൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

കണ്ണൂരിൽനിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തി രാത്രിയിൽ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പൊലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും മേൽനോട്ടത്തിൽ കെട്ടിടാവശിഷ്ടങ്ങൾ റോഡിൽനിന്നു മാറ്റി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം